കാളികാവ് ജങ്​ഷനിലെ ഹൈമാസ്​റ്റ്​ ലൈറ്റ് കണ്ണടച്ചു

കാളികാവ്: എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റ് മാസങ്ങളായി കത്തുന്നില്ല. തകരാറിലായ ലൈറ്റ് നന്നാക്കാത്തത് പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. രണ്ട് മാസം മുമ്പ് ലൈറ്റിന് ചുറ്റും മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചുള്ള വിവാദ പ്രവൃത്തിക്കിടെയാണ് ലൈറ്റ് കണ്ണടച്ചത്. പിന്നീട് ലൈറ്റ് തകരാര്‍ പരിഹരിച്ചെങ്കിലും പകല്‍ സമയത്ത് ലൈറ്റ് പ്രകാശിക്കുകയും രാത്രിസമയത്ത് ഓഫാവുകയും ചെയ്തിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അധികൃതര്‍ കണ്ണ് തുറന്നത്. സംഭവം വിവാദമായതോടെ ലൈറ്റ് പൂര്‍ണമായി ഓഫാക്കി. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷം ലൈറ്റ് വീണ്ടും നന്നാക്കിയിരുന്നു. എന്നാല്‍, ഏതാനും ദിവസങ്ങള്‍ക്കകം ലൈറ്റ് വീണ്ടും ഓഫായി. ഏറെ നാളത്തെ വിവാദങ്ങള്‍ക്കും സമരങ്ങള്‍ക്കും ഒടുവിലാണ് ലക്ഷങ്ങള്‍ മുടക്കി ജങ്ഷനില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റ് നന്നാക്കാന്‍ പഞ്ചായത്ത് ഒരിടപെടലും നടത്തുന്നില്ലെന്നും പരാതിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.