മണ്ണാർക്കാട്: ആര്യമ്പാവ് നായാടിപ്പാറക്ക് സമീപം 12കാരനെ തട്ടിക്കൊണ്ടുപോവാൻ ശ്രമമെന്ന് പരാതി. ഞായറാഴ്ച വൈകീട്ട് 6.30ഓടെയാണ് സംഭവം. കളി കഴിഞ്ഞ് അയൽക്കാരനായ കൂട്ടുകാരനെ സൈക്കിളിൽ വീട്ടിലാക്കി സ്വന്തം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. സൈക്കിളിന് കുറുകെ ചുവപ്പ് കാർ നിർത്തി മുഖംമൂടി അണിഞ്ഞ ഒരാളും താടിയുള്ള മറ്റൊരാളും കാറിൽ നിന്നിറങ്ങി പിടിക്കാൻ ശ്രമിക്കുകയായിരുന്നത്രെ. കുതറി സൈക്കിളിൽ പോയ ബാലനെ വീണ്ടും കാറിൽ പിന്തുടർന്നെന്നും എന്നാൽ, ഗതാഗതക്കുരുക്കിൽ പെട്ട് കാർ മുന്നോട്ട് എടുക്കാൻ കഴിയാത്തതാണ് കുട്ടിക്ക് രക്ഷയായതെന്നുമാണ് രക്ഷിതാക്കൾ പറയുന്നത്. പേടിച്ച് സൈക്കിളിൽ പോയ ബാലൻ മാതാവിെൻറ വീടായ കാവുണ്ടയിൽ അഭയം തേടുകയായിരുന്നു. രാത്രി പത്തോടെ ബന്ധുക്കൾ സംഭവത്തിൽ പരാതി കൊടുക്കാൻ നാട്ടുകൽ പൊലീസ് സ്റ്റേഷനിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.