മണ്ണാർക്കാട്: പ്രഫ. എ.ടി കോവൂർ സ്മാരക ട്രസ്റ്റ് നൽകുന്ന 2018ലെ കല്ലമ്പലം വിശ്വംഭരൻ അവാർഡിന് പരിസ്ഥിതി-സാമൂഹിക പ്രവർത്തകൻ ടി.ആർ തിരുവിഴാംകുന്ന് അർഹനായി. രണ്ടായിരത്തിലധികം ലേഖനങ്ങളും 29 ഗ്രന്ഥങ്ങളും ഇതിനോടകം പ്രസിദ്ധീകരിച്ച ടി.ആർ മുപ്പതാമത്തെ പുസ്തകം പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ്. നേരത്തേ പത്തിലധികം പുരസ്കാരങ്ങൾ ടി.ആറിന് ലഭിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിൽ ഫീൽഡ് ഓഫിസറായി വിരമിച്ച ടി.ആർ വിവിധ ആനുകാലികങ്ങളിൽ കോളമിസ്റ്റാണ്. വിശ്വംഭരൻ അവാർഡ് 26ന് കോഴിക്കോട് നടക്കുന്ന സാംസ്കാരിക സദസ്സിൽ വെച്ച് നൽകും. ഫോേട്ടാ: Mannarkad_ T R Thiruvizhamkunnu
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.