പുലാമന്തോൾ: കരൾ രോഗബാധിതനായിരുന്ന കട്ടുപ്പാറയിലെ കണക്കൻതൊടി നൂർമുഹമ്മദ് കുടുംബത്തെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി യാത്രയായി. നാട്ടുകാരുടെയും പ്രവാസികളുടെയും സഹായത്തോടെ കഴിഞ്ഞ മാസമാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. അണുബാധയെ തുടർന്ന് ഞായറാഴ്ച പുലർച്ച അഞ്ചിന് മരണപ്പെടുകയായിരുന്നു. പെയിൻറിങ് ജോലിയെടുത്ത് കുടുംബം പുലർത്തിയിരുന്ന നൂർ മുഹമ്മദിനെ മാസങ്ങൾക്ക് മുമ്പാണ് കരൾരോഗം ബാധിച്ചത്. ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ച് നാട്ടുകാരിൽനിന്നും പ്രവാസികളിൽനിന്നും സഹായങ്ങൾ തേടിയാണ് ഫണ്ട് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.