മാലിന്യം തള്ളിയവരെ വീണ്ടും നാട്ടുകാർ പിടികൂടി; പൊലീസ് നടപടിയില്ലെന്ന്

കൊളത്തൂർ: കല്ലിരട്ടി നിരപ്പ് ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പഞ്ചായത്ത് അനുമതിയില്ലാതെ കോഴിമാലിന്യം തള്ളി. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുത്ത് മാലിന്യം മൂടാനുള്ള നീക്കം നാട്ടുകാർ സംഘടിച്ചെത്തി തടഞ്ഞു. വിവരമറിയിച്ചതനുസരിച്ച് കൊളത്തൂർ പൊലീസ് സ്‍റ്റേഷനിൽനിന്നും ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഒരു നടപടിയും സ്വീകരിക്കാതെ മടങ്ങിയെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇതേ തുടർന്ന് നാട്ടുകാരുടെ ആവശ്യപ്രകാരം മാലിന്യം മൂടിയവർതന്നെ കുഴിമാന്തി മാലിന്യം ലോറിയിൽ അവിടെനിന്ന് നീക്കി. കൊളത്തൂർ പൊലീസ് സ്‍റ്റേഷൻ അതി‍ർത്തിയിൽ പല ഭാഗങ്ങളിലായി മാലിന്യലോഡ് തള്ളുന്നത് പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കരിഞ്ചാപ്പാടി പൊരുന്നംപറമ്പ്, മാലാപറമ്പ്, പരവക്കൽ ഭാഗങ്ങളിലെല്ലാം മാലിന്യം തള്ളിയ സംഘങ്ങളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. ഇന്നലെയും സംഭവസ്ഥലത്തുനിന്നും നാലുപേരെ നാട്ടുകാർ പൊലീസിന് കൈമാറിയെങ്കിലും ഇവരെ കസ്‍റ്റഡിയിലെടുക്കാൻ പോലും പൊലീസ് തയാറായില്ലെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.