മങ്കട: കാഴ്ച വൈകല്യമുള്ളവരുടെ ക്ഷേമത്തിനായി ഡല്‍ഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന 'സൂര്‍ദാസ്' ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ജോര്‍ജ്ജ്കുട്ടി കാരേപറമ്പില്‍ അവാര്‍ഡ് ചേറ്റൂര്‍ ഉണ്ണികൃഷ്ണനും ടി.പി. വാസുവിനും സമ്മാനിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കാഴ്ച വൈകല്യമുള്ളവരുടെ പുരോഗതിക്കായി ഇവര്‍ നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ് നല്‍കുന്നത്. പ്രസിഡൻറ് മണി വെള്ളിനേഴി, കെ. രാജന്‍ കാസർകോട്, എച്ച്. മുഹമ്മദ് ഹനീഫ, ഡി. പത്മനാഭൻ, പി.ടി. ശാന്തകുമാര്‍, കെ. ശശീന്ദ്രന്‍ എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു. ചിത്രം: 1 ചേറ്റൂര്‍ ഉണ്ണികൃഷ്ണൻ. 2. ടി.പി. വാസു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.