പാലക്കാട്: കേരള കണ്യാര്‍കളി ആര്‍ട്‌സ് പ്രമോഷന്‍ കൗണ്‍സിലിെൻറ (കെ.കെ.എ.പി.സി) നേതൃത്വത്തില്‍ ചിറ്റിലഞ്ചേരി ദേശം കണ്യാര്‍കളി മേള- 'ഉത്തരായനം' 18, 19 തീയതികളില്‍ എം.എന്‍.കെ.എം എച്ച്.എസ്.എസില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവിധ ദേശങ്ങളില്‍ നിന്നായി 700ലേറെ കലാകാരന്മാര്‍ പങ്കെടുക്കും. 18ന് വൈകീട്ട് അഞ്ചിന് റിട്ട. ഹൈകോടതി ജഡ്ജി എം.എന്‍. കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍. രാധാകൃഷ്ണന്‍ നായര്‍ മുഖ്യാതിഥിയാവും. 19ന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം സ്‌കൂള്‍ മാനേജര്‍ എം.എൻ. ബാലസുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ പി. നാരായണൻ, എന്‍. പ്രേമചന്ദ്രന്‍, എം.പി. കാര്‍ത്തികേയൻ, മേതില്‍ ശ്രീകുമാര്‍ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.