കാട്ടാന ശല‍്യം; നെല്ലിക്കുത്ത് വനാതിർത്തിയിലെ കിടങ്ങ് പുനർനിർമിക്കും

നിലമ്പൂർ: വഴിക്കടവിലെ കാട്ടാന ശല‍്യം കുറക്കുന്നതിന് നെല്ലിക്കുത്ത് വനാതിർത്തിയിലെ കാലഹരണപ്പെട്ട പ്രതിരോധ കിടങ്ങ് പുനർനിർമിക്കാൻ തീരുമാനം. കാട്ടാന ശല്യം രൂക്ഷമായ പൂവ്വത്തിപൊയിൽ ഡീസൻറ്കുന്ന് പ്രദേശത്ത് നിലമ്പൂർ നോർത്ത് ഡി.എഫ്.ഒ ഖുറാ ശ്രിനിവാസ് നടത്തിയ സന്ദർശനത്തെ തുടർന്നാണ് കിടങ്ങ് അറ്റകുറ്റപ്പണി ചെയ്യാൻ തീരുമാനമുണ്ടായത്. നെല്ലിക്കുത്ത് വനാതിർത്തിയിലെ ആനമറി മുതൽ തെക്കേപാലാട് വരെ നാല് കിലോമീറ്റർ ഭാഗത്ത് കിടങ്ങ് നിർമിച്ചിട്ടുണ്ട്. കിടങ്ങി‍​െൻറ പല ഭാഗങ്ങളും മണ്ണിടിഞ്ഞു കിടക്കുകയാണ്. ഇതിലൂടെയാണ് കാട്ടാന ജനവാസ കേന്ദ്രത്തിലേക്കിറങ്ങുന്നത്. 16 ഇടങ്ങളിലാണ് മണ്ണിടിച്ചിലെന്ന് വനം വകുപ്പി​െൻറ സർവേയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ കിടങ്ങ് നന്നാക്കിയെടുക്കാനും മണ്ണിടിച്ചിൽ രൂക്ഷമായ ഭാഗങ്ങളിൽ കരിങ്കല്ല് കെട്ടി സംരക്ഷിക്കാനുമാണ് പദ്ധതി. വിവിധ ഘട്ടങ്ങളായാണ് പ്രവർത്തി പൂർത്തീകരിക്കുക. അതേസമയം കുറഞ്ഞ മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളിലൂടെ കന്നുകാലികളെ വനത്തിനുള്ളിൽ കയറ്റുന്നതിനും വിറക് ശേഖരിക്കുന്നതിനുമായി പ്രദേശവാസികൾ കൂടുതലായി മണ്ണിടിക്കുന്നുണ്ട്. ഇത് ഒഴിവാക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.