മഹാ ശ്രീചക്ര പൂജയും ഹോമവും

ചെര്‍പ്പുളശ്ശേരി: മുണ്ടനാംകുര്‍ശ്ശി മഹാദേവക്ഷേത്രം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള മഹാ ശ്രീചക്ര പൂജയും മഹാ ഗ്രഹണ ശാന്തി ഹോമവും 20ന് ആരംഭിക്കുമെന്ന് ക്ഷേത്രം അധികൃതര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രം തന്ത്രി ഈക്കയാട്ട് നാരായണന്‍ നമ്പൂതിരിപ്പാട് ദീപ പ്രോജ്വലനം നടത്തും. ബ്രോഷര്‍ വികാസ് നീലകണ്ഠന്‍ നമ്പൂതിരിപ്പാട് പ്രകാശനം ചെയ്യും. പ്രഥമ നിധി ശേഖരണം ശബരി ട്രസ്റ്റ് ചെയര്‍മാന്‍ ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്തസമ്മേളനത്തില്‍ ശ്യാം കൃഷ്ണന്‍ നമ്പൂതിരി, ദിലീപ് മുണ്ടനാംകുര്‍ശ്ശി, സുകുമാരന്‍ പാറക്കല്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.