കൊണ്ടോട്ടി: കേന്ദ്ര സുരക്ഷ സേനയിൽ സേവനമനുഷ്ഠിക്കവെ രക്തസാക്ഷിത്വം വരിച്ചവരുടെ ഒാർമക്കായി അവർ പഠിച്ച സ്കൂളുകളിൽ പ്രതിമ സ്ഥാപിക്കും. വിമാനത്താവളങ്ങൾ, തുറമുഖം, വി.െഎ.പി സുരക്ഷ, മെട്രോ റെയിൽ എന്നിവിടങ്ങളിലാണ് കേന്ദ്ര സുരക്ഷ സേന (സി.ഐ.എസ്.എഫ്) സേവനമനുഷ്ഠിക്കുന്നത്. വീരമൃത്യു വരിക്കുന്ന ജവാന്മാരെ പുതിയ തലമുറക്ക് പരിചയപ്പെടുത്താനാണ് അവർ പഠിച്ച സ്കൂളുകളിൽ സ്മാരകം സ്ഥാപിക്കുന്നത്. ഇതിനായി ഒാരോ സ്ഥലത്തും അഞ്ച് ലക്ഷം രൂപയാണ് കേന്ദ്ര സർക്കാർ അനുവദിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.