ചക്കവിഭവങ്ങൾ തീൻമേശയിലെത്തിക്കാൻ പദ്ധതിയൊരുക്കും ^മന്ത്രി

ചക്കവിഭവങ്ങൾ തീൻമേശയിലെത്തിക്കാൻ പദ്ധതിയൊരുക്കും -മന്ത്രി മഞ്ചേരി: കേരളത്തി‍​െൻറ ഇഷ്ടവിഭവങ്ങളുടെ പട്ടികയിലേക്ക് ചക്കയെ എത്തിക്കാനുള്ള നടപടികൾ സർക്കാറിൽ നിന്നുണ്ടാവുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. മഞ്ചേരി മുട്ടിപ്പാലത്ത് ചക്ക വിഭവ റസ്േറ്റാറൻറ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു മന്ത്രി. മൂല്യവർധിത ഉൽപ്പന്നങ്ങളാക്കിയാൽ ചക്കക്ക് മികച്ച വിപണി കണ്ടെത്താനാവും. കൂടുതൽ തൊഴിലും ലഭിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ആശുപത്രികളിൽ രോഗികൾക്ക് ചക്കവിഭവങ്ങൾ വിതരണം ചെയ്യുന്നത് ആരോഗ്യ വകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കും. സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ 20 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യും. ചക്കകൊണ്ടുണ്ടാക്കിയ 35ഒാളം വിഭവങ്ങളുമായാണ് മഞ്ചേരി മുട്ടിപ്പാലത്ത് പന്തലൂർ സ്വദേശികളായ ഷിജി മഠത്തിൽ, ഷാജി കയ്യാനിക്കൽ എന്നിവർ റസ്േറ്റാറൻറ് തുടങ്ങിയത്. ചക്കകൊണ്ടുള്ള ഹലുവ, ബിരിയാണി, ശീതള പാനീയങ്ങൾ, പുഴുക്ക്, ചമ്മന്തിപ്പൊടി, ഉണ്ണിയപ്പം, ജാം, ദോശപ്പൊടി എന്നിവയാണ് വിഭവങ്ങൾ. കൃഷിവകുപ്പി‍​െൻറ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. രാജേന്ദ്രൻ, ആനക്കയം കേന്ദ്രത്തിലെ ഡോ. മുസ്തഫ, മഞ്ചേരി നഗരസഭ അധ്യക്ഷ വി.എം. സുബൈദ, ഉപാധ്യക്ഷൻ വി.പി. ഫിറോസ്, ആനക്കയം പഞ്ചായത്ത് പ്രസിഡൻറ് പി.ടി. സുനീറ എന്നിവർ സംബന്ധിച്ചു. പടം.. മഞ്ചേരി മുട്ടിപ്പാലത്ത് ചക്കവിഭവങ്ങൾക്കായി തുറന്ന റസ്േറ്റാറൻറിൽ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ എത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.