വ്യാജരേഖ നല്‍കി വായ്പ തട്ടിപ്പ്: പ്രതി അറസ്​റ്റില്‍

പെരിന്തല്‍മണ്ണ: വ്യാജ ആധാരവും മറ്റും നല്‍കി സഹകരണബാങ്കുകളില്‍ നിന്ന് വായ്പതട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. തൂത പാറല്‍ സ്വദേശി കരിക്കുംപുറത്ത് കെ.പി. അബ്ദുൽ റഷീദാണ് (45) അറസ്റ്റിലായത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും. സഹകരണവകുപ്പ് അസി. രജിസ്ട്രാര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ച കേസെടുത്തിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ റഷീദ് തിങ്കളാഴ്ച വൈകീട്ടോടെ സി.ഐ മുമ്പാകെ കീഴടങ്ങിയപ്പോൾ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മുസ്ലിം ലീഗ് പെരിന്തല്‍മണ്ണ മണ്ഡലം ഭാരവാഹിയായിരുന്ന ഇയാൾ ആനമങ്ങാട് സര്‍വിസ് സഹകരണ ബാങ്ക് ഡയറക്ടറാണ്. ഭൂമിയുടെ രേഖ വ്യാജമായുപയോഗിച്ച് മലപ്പുറം ജില്ല സഹകരണ ബാങ്കി​െൻറ പൂവ്വത്താണി ശാഖയില്‍ നിന്ന് 22 ലക്ഷവും ആനമങ്ങാട് സഹകരണ ബാങ്കില്‍ നിന്ന് 40 ലക്ഷം രൂപയും വായ്പയെടുത്തിരുന്നു. ത​െൻറ പേരിലുള്ള രണ്ട് സ്ഥലങ്ങളുടെ യഥാര്‍ഥ ആധാരം നല്‍കി പെരിന്തല്‍മണ്ണ അര്‍ബന്‍ ബാങ്കില്‍ നിന്ന് 40 ലക്ഷം രൂപയും വായ്പയെടുത്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് ഇൻസ്പെക്ടർ ടി.എസ്. ബിനു പറഞ്ഞു. കൂടുതല്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നതും വ്യാജരേഖകള്‍ നിര്‍മിച്ചതെങ്ങനെയെന്നതും കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാകൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.