ക്ലബ് വാർഷികം സമാപിച്ചു

മഞ്ചേരി: നറുകര മാസ്കോട്ട് ക്ലബി‍​െൻറ ഏഴാം വാർഷികാഘോഷം കവി കൈതക്കൽ ജാതവേദൻ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കായികതാരം വി.പി. വിനോദ്, മിമിക്രി കലാകാരൻ കെ.കെ. റിജോയ്, ഗായകൻ രൂപേഷ് എന്നിവർ അതിഥികളായി. വിജയൻ മാസ്റ്റർ, വാർഡ് അംഗം അസൈയിൻ കൊടക്കാടൻ, മജീദ് മാസ്റ്റർ, ജനു മഞ്ചേരി, ദിനേശ് മഞ്ചേരി, സോണി, പ്രവീൺ, എൻ. രവീന്ദ്രൻ, ക്ലബ് ഭാരവാഹികളായ അഭിൻ ദാസ്, രാഹുൽ കൃഷ്ണൻ, പ്രവീൺ എന്നിവർ സംസാരിച്ചു. കെ.പി. ശുഭേഷി‍​െൻറ നേതൃത്വത്തിൽ ഗാനമേളയും കലാപരിപാടികളും അരങ്ങേറി. ജുഡീഷ്യറിയിൽ ഉയരുന്ന വിവാദങ്ങൾ ആശങ്കയുളവാക്കുന്നത് -വി.എസ്. സുനിൽകുമാർ മഞ്ചേരി: ജുഡീഷ്യറിയിൽ സമീപകാലത്തുണ്ടായ വിവാദങ്ങൾ ആശങ്കയുളവാക്കുന്നതാെണന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ പറഞ്ഞു. ജനാധിപത്യത്തി‍​െൻറ നിലനിൽപ്പിന് സ്വതന്ത്രമായ ജുഡീഷ്യൽ സംവിധാനം അനിവാര്യമാണ്. ഇത് ഉറപ്പുവരുത്തേണ്ടതുണ്ട്. ജുഡീഷ്യറിയെ സമ്മർദത്തിലാക്കുന്ന പ്രവണതയാണ് അടുത്തകാലത്തുയർന്നത്. ബാർ കൗൺസിൽ അംഗമായി തെരഞ്ഞെടുക്കപ്പെട്ട പി.സി. മൊയ്തീന് മഞ്ചേരി വഡ്ബൈൻ ഒാഡിറ്റോറിയത്തിൽ നൽകിയ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കെ. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പി.പി. സുനീർ, കെ.സി. മുഹമ്മദ് അഷ്റഫ്, കെ.എ. ജബ്ബാർ, കെ. ഫിറോസ് ബാബു, എം.പി. ഗംഗാധരൻ, ശിവകുമാർ, ആസാദ് ആളോടൻ, പ്രഫ. പി. ഗൗരി, ബാബു മോഹനക്കുറുപ്പ്, പി.ജി. മാത്യു, അബ്ദുറഹ്മാൻ കാരാട്ട്, സുചിത്ര മാട്ടട, ടി.പി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പി.സി. മൊയ്തീൻ നന്ദി രേഖപ്പെടുത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.