താലപ്പെ‍ാലി ഇന്ന്

തച്ചനാട്ടുകര: പഴഞ്ചേരി ശിവക്ഷേത്രം താലപ്പെ‍ാലി ചൊവ്വാഴ്ച നടക്കും. രാവിലെ ഗണപതി ഹോമം, ഉഷപൂജ, താലപ്പെ‍ാലി കെ‍ാട്ടിയറിയിക്കൽ, ദാരികവധം പാട്ട്, കാഴ്ചശീവേലി, കല്ലൂർ ഉണ്ണികൃഷ്ണ മാരാരും സംഘവും അവതരിപ്പിക്കുന്ന പാഞ്ചാരിമേളം വൈകീട്ട് നാലിന് ദേശവേലകളുടെ ക്ഷേത്ര പ്രദക്ഷിണം, ഉച്ചപ്പാട്ട്, കെ‍ാട്ടിപ്പുറപ്പാട്, അരിയേറ്, തിരിച്ചെഴുന്നള്ളിപ്പ്, അത്താഴപൂജ, കളംപൂജ, കളമഴിക്കൽ, ബാലെ എന്നിവയോടെ സമാപനമാകും. ഇന്നലെ ഘോഷംപാട്ട്, കല്ലൂർ ഉണ്ണികൃഷ്ണ മാരാരുടെ തായമ്പക, കേളി, കെ‍ാമ്പ് പറ്റ്, കുഴൽപ്പറ്റ്, മുല്ലക്കൽപാട്ട്, ഈടുംകൂറും, കളപ്രദക്ഷിണം എന്നിവ നടന്നു. ഉത്സവത്തോടനുബന്ധിച്ച് നടന്ന നൃത്തനൃത്യങ്ങൾ ചലച്ചിത്രതാരം പ്രിയ വാര്യർ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.