ശ്രീകൃഷ്ണപുരം: 32 വർഷത്തെ സർവിസ് പൂർത്തിയാക്കി ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പദവിയിൽനിന്ന് മൊയ്തുകുട്ടി വിരമിച്ചു. 1985 ജനുവരി 16ന് വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നീണ്ട 18 വർഷക്കാലം പെരിന്തൽമണ്ണ, ആലത്തൂർ, ഒറ്റപ്പാലം, ശ്രീകൃഷ്ണപുരം, ഇടുക്കി എന്നിവിടങ്ങളിൽ വില്ലേജ് അധികാരിയായി ജോലി ചെയ്തു. 2003 മുതൽ ഹൗസിങ് ഓഫിസറായും 2007 മുതൽ ബ്ലോക്ക് പഞ്ചായത്ത് അസി. സെക്രട്ടറിയായും (ജോയൻറ് ബി.ഡി.ഒ) സേവനമനുഷ്ഠിച്ചു. 2012 ഡിസംബർ മുതൽ പെരിന്തൽമണ്ണയിൽ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായി സേവനം തുടങ്ങി. ജോലി ചെയ്തിടത്തെല്ലാം ജനപ്രതിനിധികളുടെയും സഹപ്രവർത്തകരുടെയും ജനങ്ങളുടെയും സ്വീകാര്യത നേടിയെടുക്കാൻ കഴിഞ്ഞു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ തുടർച്ചയായി രണ്ടു തവണ രാജ്യത്തെ മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനമായി (ശാക്തീകരൺ പുരസ്കാരം) ബ്ലോക്ക് പഞ്ചായത്തിനെ മാറ്റാൻ കഴിഞ്ഞു. മികച്ച പ്രവർത്തനത്തിനുള്ള ഗുഡ് സർവിസ് പുരസ്‌കാരവും തേടിയെത്തിയിട്ടുണ്ട്. 2003 മുതൽ പാലിയേറ്റിവ് വളൻറിയർകൂടിയാണ്. വെള്ളിനേഴി പഞ്ചായത്തിലെ മങ്ങോടുള്ള തെൻറ 20 സെൻറ് സ്ഥലം ആർദ്രം പാലിയേറ്റിവ് കെയറിന് ഷെൽട്ടർ നിർമിക്കാൻ സൗജന്യമായി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.