വേങ്ങര: ഊരകം ഗ്രാമപഞ്ചായത്ത് പരിധിയിൽ പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട് . 'ഷിഗല്ല ബാക്റ്റീരിയ' കാരണമുണ്ടാകുന്ന വയറിളക്കമാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. കാരാത്തോട്, പൂളാപ്പീസ്, കരിയാരം, പുല്ലഞ്ചാൽ, പുത്തൻപീടിക, പഞ്ചായത്ത് പടി, വട്ടപ്പറമ്പ്, യാറം പടി, വെങ്കുളം, തങ്ങൾ പടി, ഒ.കെ.എം. നഗർ, കുറ്റാളൂർ, കല്ലേങ്ങൽ പടി, ചാലിൽ കുണ്ട്, നെടുമ്പറമ്പ് ഭാഗങ്ങളിൽ വയറിളക്കരോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നു. തിങ്കളാഴ്ച മാത്രം ഊരകം ഹെൽത്ത് സെൻററിൽ 23 രോഗികൾ ഇതുമായി ബന്ധപ്പെട്ട രോഗങ്ങൾ ബാധിച്ച് ചികിത്സ തേടി. ഷിഗല്ലോസിസ് എന്നും അറിയപ്പെടുന്ന ബാക്റ്റീരിയ കുടൽഭിത്തിയും ശ്ലേഷ്മ ആവരണവും കാര്‍ന്നുതിന്നുകയാണ് ചെയ്യുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. മലത്തില്‍ രക്തവും പഴുപ്പും കാണപ്പെടും. കുട്ടികളെയാണ് രോഗം പെട്ടെന്ന് ബാധിക്കുക. രോഗം പകരുന്നത് തടയാൻ ജനങ്ങള്‍ ജാഗ്രത പുലർത്തണമെന്ന് ഊരകം പ്രൈമറി ഹെല്‍ത്ത് സെൻററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലത്തീഫ് അറിയിച്ചു. നിർദേശങ്ങൾ: ശുദ്ധജലം മാത്രം കുടിക്കുക ജലദൗർലഭ്യം നേരിടുന്ന പ്രദേശങ്ങളിൽ രജിസ്റ്റർ ചെയ്ത വിതരണക്കാരിൽ നിന്നുമാത്രം വെള്ളം സംഭരിക്കുക ഭക്ഷണസാധനങ്ങൾ മൂടിവെച്ച് ഉപയോഗിക്കുക കൈകൾ സോപ്പുപയോഗിച്ച് വൃത്തിയാക്കുക കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക പകർച്ചവ്യാധികൾ ശ്രദ്ധയിൽപെട്ടാൽ ആരോഗ്യ വകുപ്പിനെയോ ജാഗ്രത സമിതിയേയോ അറിയിക്കുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.