പാലും പഞ്ചസാരയുമില്ലെങ്കിൽ ചായയുടെ വില വാങ്ങരുത്​

മഞ്ചേരി: മധുരമില്ലാത്ത ചായക്കും പാൽ ചേർക്കാത്ത ചായക്കും ഹോട്ടലുകളിലും ടീ േഷാപ്പുകളിലും സാധാരണ ചായയുടെ വില വാങ്ങരുതെന്ന് സർക്കാർ ഉത്തരവ്. ചായക്ക് പ്രധാന ഘടകം പാലും പഞ്ചസാരയുമാണെന്നിരിക്കെ ഇവ രണ്ടുമില്ലാത്തവക്കും മിക്ക ഹോട്ടലുകളിലും ഒരേ വില ഇൗടാക്കിയിരുന്നത് ശരിയല്ലെന്ന് വ്യക്തമാക്കിയാണ് സർക്കാർ ഇടപെടൽ. മധുരമില്ലാത്ത ചായയുടെ വില കുറക്കാൻ 2010 ജൂൺ 24ന് സംസ്ഥാന ഉപഭോക്തൃ വകുപ്പ് ഉത്തരവായിരുന്നു (ജി.ഒ (ആർ.ടി) 49/10 ഉപഭോക്തൃകാര്യ വകുപ്പ്). എന്നാൽ, ഇത് പല ഹോട്ടലുകളും പാലിച്ചിരുന്നില്ല. പാൽ ചേർക്കാത്ത ചായയുടെ വിലയും കുറക്കാനാണ് പുതിയ ഉത്തരവ് (214/2018 ഭക്ഷ്യപൊതുവിതരണ വകുപ്പ്). സാധാരണ ചായക്കടകളിൽ ഇപ്പോൾ എട്ട് രൂപയാണ് ചായക്ക് വില. നഗരങ്ങളിൽ ഇത് പത്ത് രൂപ വരെയും വാങ്ങുന്നു. സ്പെഷൽ ചായ എന്ന പേരിൽ 15ഉം 20ഉം രൂപ വരെ വാങ്ങുന്ന ബേക്കറികളുമുണ്ട്. ഉത്തരവ് നടപ്പാക്കേണ്ടത് ജില്ല കലക്ടറും പൊതുവിതരണ വകുപ്പുമാണ്. പാലൊഴിച്ച ചായയുെട വില പ്രദർശിപ്പിക്കുന്നതുപോലെ തന്നെ കട്ടൻ ചായയുടെയും പഞ്ചസാരയിടാത്ത ഒാപൺ ചായയുടെയും വിലയും പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.