മത-യുക്തിവാദികൾ പ്രമാണങ്ങളിലേക്ക്​ തിരിച്ചുവരണം ^സമസ്ത മണ്ഡലം സമ്മേളനം

മത-യുക്തിവാദികൾ പ്രമാണങ്ങളിലേക്ക് തിരിച്ചുവരണം -സമസ്ത മണ്ഡലം സമ്മേളനം വണ്ടൂർ: സലഫിസത്തി​െൻറ പേരിലുള്ള നവ മത-യുക്തി വാദം പ്രചരിപ്പിക്കുക വഴി മതത്തി​െൻറ മാനുഷിക മുഖത്തെ ലോക സമൂഹത്തിനു മുമ്പിൽ വികൃതമാക്കിയ വഹാബി ചിന്താധാരയിൽ ഏർപ്പെട്ടവർ പ്രമാണബന്ധമായ ഇസ്ലാമിക ആശയത്തിലേക്ക് തിരിച്ചുവരാൻ തയാറാവണമെന്ന് സമസ്ത മണ്ഡലം സമ്മേളനം അഭിപ്രായപ്പെട്ടു. സമസ്ത പ്രസിഡൻറ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. സമസ്ത ജനറൽ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാർ ആധ്യക്ഷത വഹിച്ചു. ഫസൽ പൂക്കോയ തങ്ങൾ മമ്പാട് പതാക ഉയർത്തി, മജ്‌ലിസുന്നൂർ ആത്മീയ സദസിന് കുഞ്ഞമ്മദ് മുസ്‌ലിയാർ കാട്ടുമുണ്ട നേതൃത്വം നൽകി. സമസ്ത മുശാവറ അംഗം ഒ. കുട്ടി മുസ്‌ലിയാർ അമ്പലക്കടവ് പ്രാർഥന നടത്തി. അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മൊയ്‌തീൻകുട്ടി ഫൈസി വാക്കോട്, സൈതാലി മുസ്‌ലിയാർ മാമ്പുഴ, പുത്തനഴി മൊയ്‌തീൻ ഫൈസി, സുലൈമാൻ ഫൈസി മാളിയേക്കൽ, മുഹമ്മദ് കോയ തങ്ങൾ കോടശ്ശേരി, സി. അബ്ദുല്ല മുസ്ലിയാർ, ഫരീദ് റഹ്മാനി കാളികാവ്, മോയിക്കൽ ഇണ്ണി ഹാജി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.