അണക്കെട്ട് പ്രദേശത്ത് വൈദ്യുതീകരണം ആരംഭിക്കുന്നു

കല്ലടിക്കോട്: ശിരുവാണി അണക്കെട്ട് പ്രദേശത്തെ വൈദ്യുതീകരണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ഡാമി​െൻറ സുരക്ഷ ക്രമീകരണങ്ങൾ ഊർജിതപ്പെടുത്തുന്നതി​െൻറ ഭാഗമായാണിത്. 370 ഹെക്ടർ ഡാം, ശിരുവാണി സാഗർ പ്രോജക്ട് എക്സിക്യൂട്ടിവ് എൻജിനീയർ ഓഫിസ് എന്നിവിടങ്ങളിൽ ഭൂമിക്കടിയിൽ കേബിൾ സ്ഥാപിച്ചാണ് അണക്കെട്ട് ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുക. 2.52 ലക്ഷം രൂപയാണ് വൈദ്യുതീകരണ പ്രവർത്തനങ്ങൾക്കായി പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് ജലസേചന വകുപ്പ് ഉന്നത ഉദ്യോഗസ്ഥർക്കും വൈദ്യുതി ബോർഡ് മേധാവികൾക്കും അനുമതി കിട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.