ശിരുവാണി ഡാം സംരക്ഷണത്തിന് തമിഴ്നാടി​െൻറ പച്ചക്കൊടി

കല്ലടിക്കോട്: ശിരുവാണി ഡാമി​െൻറ സംരക്ഷണ പരിപാലന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫലവത്തായ ക്രമീകരണങ്ങൾക്ക് കേരളത്തിന് തമിഴ്നാടി​െൻറ പിന്തുണ. കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കണമെന്ന കേരളത്തി​െൻറ ആവശ്യം തമിഴ്നാട് അംഗീകരിച്ചതോടെയാണ് ഒരു ദശാബ്ദം മുമ്പുള്ള ആവശ്യം യാഥാർഥ്യമാവുന്നത്. കഴിഞ്ഞ ദിവസം ചേർന്ന ജോയൻറ് വാട്ടർ െറഗുലേറ്ററി ബോർഡി​െൻറ അന്തർസംസ്ഥാന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. സംരക്ഷണ ചെലവിനായി കേരളത്തിന് 10.25 കോടി രൂപ തമിഴ്നാട് നൽകുമെന്നും ബോർഡ് ചെയർമാൻകൂടിയായ തമിഴ്നാട് ജലവിഭവ വകുപ്പ് ചീഫ് എൻജിനീയർ ഉറപ്പ് നൽകി. ശിരുവാണി സാഗർ പ്രോജക്ടി​െൻറ എല്ലാ പ്രവർത്തന ചെലവുകളും അന്തർസംസ്ഥാന കരാർ പ്രകാരം തമിഴ്നാടാണ് വഹിക്കേണ്ടത്. ശിരുവാണി അണക്കെട്ട് സ്ഥിതി ചെയ്യുന്നത് കേരളം ഏറ്റെടുത്ത 370 ഹെക്ടർ സ്ഥലത്താണ്. ഈ ഭൂമിയുടെ വാടക ഇനത്തിൽ 1300 രൂപ പ്രതിവർഷം കേരള സർക്കാറിന് തമിഴ്നാട് നൽകണം. കൂടാതെ വർഷംതോറും സംരക്ഷണ പരിപാലനത്തിനായി ശരാശരി ഏഴുകോടി രൂപ കേരള സർക്കാറിന് ഉദ്യോഗസ്ഥരുടെ ശമ്പള ഇനത്തിലും മറ്റും ചെലവ് വരുന്നുണ്ട്. ഈ ഇനത്തിൽ തമിഴ്നാട് നൽകാനുള്ള പത്തേകാൽ കോടി രൂപ ഉടൻ നൽകും. ശിരുവാണി അണക്കെട്ട് പ്രദേശത്ത് വൈദ്യുതീകരണം, വിതരണം ചെയ്യുന്ന വെള്ളത്തി​െൻറ അളവ് രേഖപ്പെടുത്തുന്നതിന് റിമോട്ട് സെൻസിങ് എന്നിവ സജ്ജീകരിക്കാനും തീരുമാനമായി. ഇത് ഒരുക്കുന്നതിന് ബി.എസ്.എൻ.എല്ലിന് കരാർ നൽകും. ഡാം സുരക്ഷ ഉറപ്പാക്കുന്നതിന് സുരക്ഷ കൂട്ടാനും ഇരു സംസ്ഥാനങ്ങളുടെയും ജലവിഭവ ഉന്നത ഉദ്യോഗസ്ഥർ സമ്മതിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.