പട്ടാമ്പി നഗരസഭ ബജറ്റ്​: റെയിൽവേ മേൽപാലത്തിന് 63 ലക്ഷം

പട്ടാമ്പി: റെയിൽവേ മേൽപാലത്തിന് 63 ലക്ഷം രൂപയും താലൂക്ക് ആശുപത്രിക്ക് ഒരുകോടി രൂപയും നീക്കിവെച്ച് 1,91,11,344 രൂപയുടെ മിച്ച ബജറ്റ് വൈസ് ചെയർപേഴ്‌സൻ സി. സംഗീത അവതരിപ്പിച്ചു. ആരോഗ്യമേഖലയിൽ പട്ടാമ്പി താലൂക്ക് ആശുപത്രിക്ക് സ്ഥലം ഏറ്റെടുക്കാനും കെട്ടിട നിർമാണത്തിനും ദൈനംദിന ചെലവുകൾക്കും അറ്റകുറ്റപ്പണിക്കുമായി ഒരുകോടി രൂപയും ഹോമിയോ, ആയുർവേദ ആശുപത്രികൾക്ക് മരുന്ന് വാങ്ങാൻ ഒമ്പത് ലക്ഷം രൂപയും പാലിയേറ്റിവ് പ്രവർത്തനങ്ങൾക്ക് 8,75,000 രൂപയും നീക്കിവെച്ചു. മുറ്റത്തൊരു പൂന്തോട്ടം എന്ന പേരിൽ അംഗൻവാടികൾക്ക് 33 ലക്ഷം, ലൈഫ് മിഷൻ പദ്ധതിയിൽ ഫ്ലാറ്റ് നിർമാണത്തിന് അഞ്ച് കോടി 12 ലക്ഷം രൂപ, ദാരിദ്ര്യ നിർമാർജനം 50 ലക്ഷം, ക്ലീൻ പട്ടാമ്പി, ഗ്രീൻ പട്ടാമ്പി 26,62,500 രൂപ എന്നിങ്ങനെ വകയിരുത്തി. ചെയർമാൻ കെ.പി. വാപ്പുട്ടി അധ്യക്ഷത വഹിച്ചു. നഗരസഭ സ്ത്രീസൗഹൃദമാക്കാൻ ഓഫിസിലും ബസ് സ്റ്റാൻഡിലും വനിത വിശ്രമകേന്ദവും മുലയൂട്ടുന്നവർക്ക് സ്വകാര്യത ഉറപ്പാക്കാൻ സൗകര്യവും സ്ത്രീസൗഹൃദ ശുചിമുറിയും നിർമിക്കാനും താലൂക്ക് ആശുപത്രിയിൽ വനിത വാർഡിൽ സെൻട്രൽ ഓക്സിജൻ പദ്ധതി നടപ്പാക്കാനും ബജറ്റ് നിർദേശമുണ്ട്. ചിത്രം: mohptb 282 A, 282 B പട്ടാമ്പി നഗരസഭ ബജറ്റ് വൈസ് ചെയർപേഴ്‌സൻ സി. സംഗീത അവതരിപ്പിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.