കാവശ്ശേരി പൂരം ഇന്ന്

ആലത്തൂർ: കാവശ്ശേരി പരക്കാട്ട് ക്ഷേത്രത്തിൽ പൂരം വ്യാഴാഴ്ച ആഘോഷിക്കും. വ്യാഴാഴ്ച പുലർച്ചെ നിർമാല്യത്തോടെ പ്രത്യേക പൂജകൾക്ക് തുടക്കമാകും. രാവിലെ ഏഴിന് കഴനി ദേശത്തി‍​െൻറ കുതിരക്ക് അണിയാനുള്ള കിണ്ണം പരക്കാട്ട് ക്ഷേത്രത്തിൽ നിന്ന് കഴനി ദേശമന്ദത്തേക്ക് എഴുന്നള്ളിക്കും. രാവിലെ 10ന് ക്ഷേത്രാങ്കണത്തിൽ പഞ്ചാരി മേളം, ഉച്ചക്ക് 12 മുതൽ മൂന്ന് വരെ കഴനി ചുങ്കം കേന്ദ്രീകരിച്ച് ഈടുവെടിയും നടക്കും. ക്ഷേത്രത്തിൽ നിന്ന് മൂലസ്ഥാനമായ കൂട്ടാലയിലേക്ക് തിടമ്പ് എഴുന്നള്ളിക്കും. കേളിപ്പറ്റും പഞ്ചവാദ്യവും നടക്കും. രാത്രി ഏഴിന് പകൽ പൂരകമ്മിറ്റിയുടെ വെടിക്കെട്ട് നടക്കും. ശേഷം എഴുന്നള്ളിപ്പുകൾ സമാപിക്കും. രാത്രി ഒമ്പതിന് കുത്തുവിളക്ക് പുറപ്പെടുന്നതോടെ രാത്രി പൂരത്തി‍​െൻറ ചടങ്ങുകൾ തുടങ്ങും. ക്ഷേത്രാങ്കണത്തിൽ ഡബിൾ തായമ്പകയും പുലർച്ചയോടെ ദേശങ്ങളുടെ കുതിര എഴുന്നള്ളിപ്പും എത്തും. വെള്ളിയാഴ്ച രാവിലെ എഴുന്നള്ളിപ്പുകൾ തിരിച്ചു പോയി ക്ഷേത്രനട അടക്കുന്നതോടെയാണ് സമാപനം. വ്യാഴാഴ്ചയും വെള്ളിയാഴ്ചയും പ്രത്യേക കൗണ്ടർ പ്രവർത്തിക്കും വടക്കഞ്ചേരി: ഗ്രാമപഞ്ചായത്തിലെ 2017-18 വർഷത്തിലെ വസ്തു നികുതി അടക്കാൻ പൊതുജന സൗകര്യാർഥം അവധി ദിവസങ്ങളായ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിൽ പ്രത്യേകം കൗണ്ടർ പ്രവർത്തിക്കും. 31നകം കുടിശ്ശിക ഒറ്റത്തവണയായി അടക്കുന്നവർക്ക് പിഴ പലിശ ഒഴിവാക്കി നൽകും. നികുതി അടക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു . വടക്കഞ്ചേരി പഞ്ചായത്ത് ബജറ്റ് വടക്കഞ്ചേരി: വടക്കഞ്ചേരി പഞ്ചായത്തി‍​െൻറ 2018-19 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ ഭവന നിർമാണം, കാർഷിക മേഖല, കുടിവെള്ളം, മാലിന്യ സംസ്കരണം എന്നിവക്ക് ഊന്നൽ. പഞ്ചായത്ത് പ്രസിഡൻറ് അനിത പോൾസ‍​െൻറ അധ്യക്ഷതയിൽ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കൂടിയായ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. കുമാരൻ ബജറ്റ് അവതരിപ്പിച്ചു. 32,18,77,061 രൂപയുടെ വരവും 31,73,35,360 രൂപയുടെ ചെലവും അടങ്ങിയ 45,41,701 രൂപയുടെ നീക്കിയിരിപ്പ് ബജറ്റാണ് അവതരിപ്പിച്ചത് . ലൈഫ് ഭവന നിർമാണത്തിന് അഞ്ച് കോടിയും കാർഷിക മേഖലക്ക് 1.8 കോടിയും കുടിവെള്ളത്തിന് 1.5 കോടിയും മാലിന്യ സംസ്കരണത്തിന് 36 ലക്ഷം രൂപയും ഷീ ലോഡ്ജ് പദ്ധതി ഉൾപ്പെടെ വനിത ക്ഷേമത്തിന് 35 ലക്ഷവും നീക്കിവെച്ചു. പശ്ചാത്തല മേഖലയിലെ റോഡുകളും റോഡുകളുടെ സംരക്ഷണത്തിന് കൈമാറിക്കിട്ടിയ സ്ഥാപനങ്ങളുടെ സംരക്ഷണത്തിനുമായി 3.9 കോടിയും പുതിയതായി നിർമിക്കുന്ന കമ്യൂണിറ്റി ഹാളി‍​െൻറ പൂർത്തീകരണത്തിന് ഒരു കോടിയും ആരോഗ്യ മേഖലക്ക് 23 ലക്ഷവും വിദ്യാഭ്യാസവും അംഗൻവാടി പോഷകാഹാര പദ്ധതിക്കായി 56 ലക്ഷം രൂപയും പട്ടിക ജാതി പട്ടിക വർഗ ക്ഷേമം, മറ്റുള്ളവരുടെ ക്ഷേമത്തിനായി 57 ലക്ഷവും ഊർജ സംരക്ഷണത്തി‍​െൻറ ഭാഗമായി 48 ലക്ഷവും കായികം, വിനോദം, കല സംസ്കാരത്തിനായി 5.5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട് .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.