ലൈബീരിയൻ ഫുട്ബാൾ താരത്തി​െൻറ വിസ കാലാവധി തീർന്നു, പൊലീസ്​ കേസെടുത്തു

മണ്ണാർക്കാട്: ഫുട്ബാൾ കളിക്കാര​െൻറ വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് ഒളിച്ച് താമസിക്കുന്നതിനെതിരെ പൊലീസ് കേസെടുത്തു. മണ്ണാർക്കാട് ലിൻഷ മെഡിക്കൽസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന് വേണ്ടി കളിക്കാൻ വന്ന ലൈബീരിയൻ യുവാവി​െൻറ വിസ കാലാവധിയാണ് തീർന്നത്. സന്ദർശന വിസ കാലാവധി തീർന്ന ലൈബീരിയൻ യുവാവ് ബെഞ്ചമിൻ കൂപ്പർ ഇപ്പോൾ ഒളിവിലാണ്. 2017 ഫെബ്രുവരി അഞ്ചിനാണ് ഫുട്ബാൾ താരം സന്ദർശന വിസയിൽ മണ്ണാർക്കാട് എത്തിയത്. ഇന്ത്യയിൽ താമസിക്കുന്നതിനുള്ള വിസ കാലാവധി 2018 ജനുവരി രണ്ടിന് അവസാനിച്ചിരുന്നു. വിസ കാലാവധി തീർന്ന് രാജ്യത്ത് ഒളിച്ചു താമസിച്ചതിനെതിരെയാണ് കേസെടുത്തത്. റോഡ് ഉദ്ഘാടനം മണ്ണാർക്കാട്: നവീകരിച്ച തിരുവിഴാംകുന്ന് നാലീരികുന്ന് അയ്യപ്പൻകാവ് റോഡ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. പ്രീത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം. പ്രതീപ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സി.ജെ. രമേഷ്, ഹുസൈൻ താഴത്തേതിൽ, ദാമോദരൻ നമ്പീശൻ, എം. ജയൻ, കളത്തിൽ ഹമീദ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.