ആയുധ നിയമപ്രകാരം അറസ്​റ്റിൽ

പാലക്കാട്: കല്ലേക്കാട് ബി.എസ്.എസ് സ്കൂളിന് സമീപം വാളുമായി കാണപ്പെട്ട യുവാവ് രണ്ടുമാസത്തിന് ശേഷം പിടിയിൽ. മേപ്പറമ്പ് കുറിശ്ശാംകുളം സ്വദേശി അഫ്സൽ എന്ന പുൽച്ചാടി അഫ്സൽ (28) ആണ് പിടിയിലായത്. മൂന്നാം പ്രതിയായ അഫ്സൽ രണ്ടുമാസം മുമ്പ് പൊലീസിനെ കണ്ട് ഓടിരക്ഷപ്പെട്ട് ഒളിവിൽ കഴിയുകയായിരുന്നു. ടൗൺ നോർത്ത് പൊലീസ് സബ് ഇൻസ്പെക്ടർ ആർ. രഞ്ജിത്തും സംഘവുമാണ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ രണ്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ടൗണിലെ മുഖ്യ കഞ്ചാവ് കച്ചവടക്കാരൻ മനാഫി‍​െൻറ ഉറ്റ സുഹൃത്താണ് അഫ്സൽ. മനാഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മേപ്പറമ്പ്, പേഴുംകര, കവിൽപ്പാട്, ഒലവക്കോട് ഭാഗങ്ങളിൽ കഞ്ചാവ് ചില്ലറ വിതരണം നടത്തുന്നത് അഫ്സലാണെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെടുന്നതിനിടെ അഫ്സലി‍​െൻറ മൊബൈൽ ഫോൺ പൊലീസിന് ലഭിച്ചിരുന്നു. ആ ഫോണിലേക്ക് ഒറ്റ ദിവസംകൊണ്ട് നൂറോളം പേരാണ് കഞ്ചാവ് ആവശ്യപ്പെട്ട് വിളിച്ചത്. പൊലീസ് തന്ത്രപൂർവം 60ഓളം പേരെ വലയിലാക്കി സ്റ്റേഷനിലെത്തിച്ചു. 30ഓളം പേർക്കെതിരെ അന്ന് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന അഫ്സൽ ബുധനാഴ്ച വീട്ടിലെത്തുമെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. പ്രതിയെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ടൗൺ നോർത്ത് എസ്.ഐ ആർ. രഞ്ജിത്, എസ്.സി.പി.ഒ ഗംഗാധരൻ, ക്രൈം സക്വാഡ് അംഗങ്ങളായ കെ. നന്ദകുമാർ, ആർ. കിഷോർ, എം. സുനിൽ, കെ. അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.