സരസ്​ മേളക്ക് ഇന്ന് പട്ടാമ്പിയിൽ തുടക്കമാവും

മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും പാലക്കാട്: ദേശീയ ഗ്രാമവികസന മന്ത്രാലയവും സംസ്ഥാന കുടുംബശ്രീ മിഷനും സംയുക്തമായി നടത്തുന്ന സരസ് മേളക്ക് വ്യാഴാഴ്ച പട്ടാമ്പിയിൽ തുടക്കമാവും. വൈകീട്ട് അഞ്ചിന് തദ്ദേശ സ്വയംഭരണ മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് മുഹ്സിൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയെ ആദരിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പട്ടാമ്പി-പെരിന്തൽമണ്ണ റോഡിലെ മാർക്കറ്റ് പരിസരത്ത് തയാറാക്കിയ 75,000 ചതുരശ്ര അടി വിസ്തീർണമുള്ള വേദിയിലാണ് മേള നടക്കുക. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള കരകൗശല വിദഗ്ധർക്കായി 240 സ്റ്റാളുകൾ സജ്ജമാക്കിയിട്ടുണ്ട്. വിവിധ കലാപരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. ഏപ്രിൽ ഏഴിനാണ് സമാപനം. ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. ശാന്തകുമാരി, വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ്, കുടുബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി. സെയ്തലവി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.