പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം ^ജോയൻറ് കൗൺസിൽ

പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണം -ജോയൻറ് കൗൺസിൽ പട്ടാമ്പി: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്നും ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്നും ജോയൻറ് കൗൺസിൽ മേഖല സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ജയചന്ദ്രൻ കല്ലിയാൽ ഉദ്‌ഘാടനം ചെയ്തു. പ്രസിഡൻറ് സുരേഷ്‌കുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗൺസിൽ അംഗം എൻ.എൻ. പ്രജിത്ത്, ജില്ല സെക്രട്ടറി എം.സി. ഗംഗാധരൻ, പ്രസിഡൻറ് വി. ചന്ദ്രബാബു, ജില്ല കമ്മിറ്റി അംഗങ്ങളായ ബൈജു, കെ.വി. മുസ്തഫ എന്നിവർ സംസാരിച്ചു. ജില്ല ജോ. സെക്രട്ടറി അംജത്‌ഖാൻ സംഘടന റിപ്പോർട്ടും സെക്രട്ടറി ജോസഫ് രാജ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ വി.ജി. മോഹൻദാസ് കണക്കും അവതരിപ്പിച്ചു. ജി. സന്തോഷ്‌കുമാർ പി. പുഷ്പ, ബാബുരാജ്, അനിൽകുമാർ (വൈസ് പ്രസി.), കെ.വി. മുസ്തഫ (സെക്ര.), സെയ്ത് മുഹമ്മദ്, വി.എസ്. ബാബു, കെ.കെ. സന്തോഷ് (ജോ. സെക്ര.), സുരേഷ്ബാബു (ട്രഷ.) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.