മലപ്പുറം: കുന്നുമ്മൽ എ.എം.എൽ.പി സ്കൂളിെൻറ 95ാം വാർഷികം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു. കൗൺസിലർ ഹാരിസ് ആമിയൻ അധ്യക്ഷത വഹിച്ചു. ഗായകൻ നംഷാദ് മലപ്പുറം മുഖ്യാതിഥിയായി. കൗൺസിലർ സലീന റസാക്ക്, മലപ്പുറം ഉപജില്ല വിദ്യാഭ്യാസ ഒാഫിസർമാരായ കരുവള്ളി മുഹമ്മദ് ഇഖ്ബാൽ, പി. ഹുസയിൻ, മലപ്പുറം ബി.പി.ഒ ടോമി മാത്യു, വാളൻ സമീർ, അഫ്സൽ തറയിൽ, ഹാരിസ് മാസ്റ്റർ, കരടിക്കൽ കാദർ, മുള്ളൻ മടയൻ ബീരാൻ ഹാജി, ഹനീഫ ഹാജി, എൻ.കെ. സദറുദ്ദീൻ, സി.പി. സുബൈദ തുടങ്ങിയവർ സംസാരിച്ചു. പ്രധാനാധ്യാപകൻ കെ. അബ്ദുല്ലത്തീഫ് സ്വാഗതവും എ.പി. അബ്ദുൽ അലി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.