കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രി ഒ.പി കെട്ടിടം ഉദ്ഘാടനം ഇന്ന്​

ചിറ്റൂർ: കൊഴിഞ്ഞാമ്പാറ ഗവ. ആശുപത്രിയിൽ പുതുതായി നിർമിച്ച ഒ.പി കെട്ടിടത്തി‍​െൻറ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. ചിറ്റൂർ ബ്ലോക്ക് പഞ്ചായത്തി‍​െൻറ പിന്നാക്ക മേഖല വികസന ഫണ്ട് ഉപയോഗിച്ച് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമിച്ചത്. 67.54 ലക്ഷം ചെലവിലാണ് പ്രവൃത്തി പൂർത്തിയാക്കിയത്. കെ. കൃഷ്ണൻകുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. കൂടുതൽ അടിസ്ഥാനസൗകര്യങ്ങൾ നിലവിൽ വരുന്നതോടെ എരുത്തേമ്പതി, വടകരപ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി പഞ്ചായത്തുകളിലെ രോഗികൾക്ക് സൗകര്യപ്രദമാവും. കൺസൽട്ടേഷൻ റൂമുകൾ, ഫാർമസി, സ്റ്റോർ, കാത്തിരിപ്പ് കേന്ദ്രം, ഒ.പി കൗണ്ടർ, ഇഞ്ചക്ഷൻ റൂം, മെഡിക്കൽ െറക്കോഡ് റൂം, നഴ്സിങ് സൂപ്രണ്ട് എന്നിവയാണ് ഒ.പി ബ്ലോക്കിൽ സജ്ജീകരിക്കുന്നത്. ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം ഉദ്ഘാടനം ഇന്ന് ചിറ്റൂർ: ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം ശനിയാഴ്ച വൈകീട്ട് നാലിന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. 'ആർദ്രം' പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഒഴലപ്പതി പ്രാഥമികാരോഗ്യ കേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത്. കെ. കൃഷ്ണൻകുട്ടി എം.എൽ.എ അധ്യക്ഷത വഹിക്കും. കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ ഉച്ച വരെ മാത്രം പ്രവർത്തിച്ചിരുന്ന ഒ.പി വിഭാഗം വൈകീട്ട് ആറ് വരെ പ്രവർത്തിക്കും. ഒബ്സർവേഷൻ സൗകര്യവുമുണ്ടാകും. കൂടുതൽ ഡോക്ടർമാർ, സ്റ്റാഫ് നഴ്സ്, ലാബ് ടെക്നീഷ്യൻ, ഫാർമസിസ്റ്റ് എന്നിവരുടെ സേവനം പൊതുജനങ്ങൾക്ക് ലഭിക്കും. ഇമ്യൂണൈസേഷൻ റൂം, നിലവിലെ ലാബിൽ കൂടുതൽ സൗകര്യങ്ങൾ, സ്ക്രീനിങ് സ​െൻറർ, സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിയുള്ളവർക്കും പ്രത്യേക ടോയ്ലറ്റ് സംവിധാനം, ബോധവത്കരണ ബോർഡുകൾ, ആധുനിക ഇരിപ്പിടങ്ങൾ എന്നിവയും സജ്ജമാക്കിയിട്ടുണ്ട്. 20 വീടിന് ഒരു വളൻറിയർ എന്ന കണക്കിൽ ആരോഗ്യസേനയും രൂപവത്കരിച്ചു. ജീവിതശൈലി രോഗങ്ങളുള്ളവരെ കണ്ടെത്തി ആരോഗ്യ വകുപ്പിൽ റിപ്പോർട്ട് ചെയ്യുന്നതിന് പൊതുജനങ്ങളിൽനിന്ന് തന്നെയാണ് വളൻറിയർമാരെ തെരഞ്ഞെടുത്തത്. ഇതിനായി സബ് സ​െൻററുകൾ കേന്ദ്രീകരിച്ച് എല്ലാ ചൊവ്വാഴ്ചയും ജീവിതശൈലി രോഗനിർണയ ക്യാമ്പുകൾ നടത്തും. വ്യാഴാഴ്ചകളിൽ മരുന്നും വിതരണം ചെയ്യും. സ്ത്രീരോഗ ബോധവത്കരണ ക്ലാസ് ഇന്ന് മുതൽ പെരുവെമ്പ്: ഗ്രാമപഞ്ചായത്തി‍​െൻറയും ഭാരതീയ ചികിത്സ വകുപ്പി‍​െൻറയും ആഭിമുഖ്യത്തിൽ എല്ലാ വാർഡുകളിലും സ്ത്രീരോഗ ബോധവത്കരണ ക്ലാസുകൾ ശനിയാഴ്ച തുടങ്ങും. പെരുവെമ്പ് ഗവ. ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഓഫിസർ ഡോ. ജയന്തി വിജയ‍​െൻറ നേതൃത്വത്തിലാണ് പഞ്ചായത്തിലെ എല്ലാ വാർഡുകളിലും ബോധവത്കരണം നടത്തുക. ബാല്യം മുതൽ വാർധക്യം വരെ സ്ത്രീകൾ നേരിടുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും ആരോഗ്യ സംരക്ഷണ മാർഗങ്ങളെ കുറിച്ചുമുള്ള ക്ലാസി​െൻറ ഉദ്ഘാടനം കിഴക്കേത്തറ തുവുശ്ശേരി മന്നത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. ശശികല നിർവഹിക്കും. വൈസ് പ്രസിഡൻറ് വി. ബാബു അധ്യക്ഷത വഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.