ഷൊർണൂർ: ടൗണിൽ നിർത്തിയിട്ട ബുള്ളറ്റ് ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ചയാളെ കൈയോടെ പിടികൂടി. ആലുവ സ്വദേശിയായ മനോജ് (38) ആണ് പിടിയിലായത്. വെള്ളിയാഴ്ച്ച പുലർച്ച ഒന്നോടെ ഷൊർണൂർ മയിൽ വാഹനം ഓഫിസിനടുത്ത് നിർത്തിയിട്ടിരുന്ന ബുള്ളറ്റാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ഗവൺമെൻറ് പ്രസ് ക്വാർട്ടേഴ്സിന് സമീപം താമസിക്കുന്ന ശ്രീകാന്ത് തെൻറ ബുള്ളറ്റ് മോഷ്ടാവ് തള്ളിക്കൊണ്ട് പോവുന്നത് കണ്ടു. ഉടനെ വിവരമറിയിച്ചതിനെ തുടർന്ന് ഷൊർണൂർ പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു. മോഷണക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.