ആദിവാസി സമൂഹം അവകാശങ്ങളെപ്പറ്റി ബോധവാന്മാരാകണം ^പട്ടികജാതി^വർഗ കമീഷൻ

ആദിവാസി സമൂഹം അവകാശങ്ങളെപ്പറ്റി ബോധവാന്മാരാകണം -പട്ടികജാതി-വർഗ കമീഷൻ പാലക്കാട്: ആദിവാസി സമൂഹം തങ്ങൾക്കുള്ള അവകാശങ്ങളെപ്പറ്റി ബോധവാന്മാരാകണമെന്ന് സംസ്ഥാന പട്ടികജാതി-വർഗ കമീഷൻ ചെയർമാൻ ബി.എസ്. മാവോദി. അട്ടപ്പാടിയിൽ ആദിവാസി പ്രമോട്ടർമാർക്കുള്ള ബോധവത്കരണ ക്ലാസിൽ സംസാരിക്കുകയായിരുന്നു കമീഷൻ. ആദിവാസി ക്ഷേമത്തിനായി സർക്കാർ വിവിധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ഇതി‍​െൻറ ഫലം ആദിവാസികളിലെത്തിക്കേണ്ടത് പ്രമോട്ടർമാരുടെ കടമയാണ്. ആറ് മാസത്തിലൊരിക്കൽ ഓരോ ഊരുകളിലേയും വികസന പ്രവർത്തനങ്ങളെപ്പറ്റി പരിശോധന നടത്തുമെന്നും കമീഷൻ പറഞ്ഞു. കമീഷൻ അംഗങ്ങളായ എസ്. അജയ് കുമാർ, സിജ, അട്ടപ്പാടി ഐ.ടി.ഡി.പി േപ്രാജക്ട് ഡയറക്ടർ സി. കൃഷ്ണ പ്രകാശ് എന്നിവർ യോഗത്തിൽ പങ്കെടുത്തു. അട്ടപ്പാടിയിലെ വിവിധ ആദിവാസി ഊരുകളിൽ നിന്നുള്ള 135 എസ്.ടി പ്രമോട്ടർമാരും 10 ആരോഗ്യ പ്രമോട്ടർമാരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.