അമ്മൂമ്മ കിണറ്റിൽ വീഴുന്ന ദൃശ്യം സിനിമ പരസ്യമെന്ന്​ സംവിധായകൻ

പാലക്കാട്: സമൂഹ മാധ്യമങ്ങളിൽ വൈറലായ അമ്മൂമ്മ കിണറ്റിൽ വീഴുന്ന വിഡിയോ ദൃശ്യം ത‍​െൻറ സിനിമയുടെ പ്രചാരണാർഥം നിർമിച്ചതെന്ന് സംവിധായകൻ വിവിയൻ രാധാകൃഷ്ണന്‍. കിണറിന് സമീപമിരുന്ന് കുട്ടികൾ സെൽഫിയെടുക്കുമ്പോൾ അമ്മൂമ്മ കിണറ്റിൽ വീഴുന്നതാണ് ദൃശ്യം. ത‍​െൻറ പുതിയ ചിത്രം കൈകാര്യം ചെയ്യുന്നത് വാർത്തകൾ മാറിമറിയുന്നതിനെ കുറിച്ചാണ്. സിനിമക്ക് മുമ്പ് അതിൽ പറയുന്ന വിഷയത്തി‍​െൻറ പ്രസക്തി ബോധ്യപ്പെടുത്താനാണ് വിഡിയോ പ്രചരിപ്പിച്ചതെന്ന് സംവിധായകൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അമ്മൂമ്മയായി അഭിനയിച്ച ഷൊർണൂർ കൂനത്തറ സ്വദേശിനി രാജലക്ഷ്മി അമ്മക്കൊപ്പമാണ് ഇദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ആലപ്പുഴ സ്വദേശിനിയായ സ്ത്രീ കിണറ്റിൽ വീണ് അപകടത്തിൽപെട്ടു എന്ന തരത്തിലാണ് സമൂഹ മാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.