ഗൾഫിൽനിന്നെത്തിയ രണ്ട്​ മലയാളികളിൽനിന്ന്​ 1.38 കിലോ സ്വർണം പിടികൂടി

കോയമ്പത്തൂർ: ഷാർജയിൽനിന്ന് എയർ അറേബ്യ വിമാനത്തിൽ കോയമ്പത്തൂരിലെത്തിയ രണ്ട് മലയാളികളിൽനിന്ന് 1.38 കിലോ സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശി കെ.പി. അഷാബ് (38), ഇടുക്കി സ്വദേശി ആർ.എസ്. സുനീർ (37) എന്നിവരാണ് പ്രതികൾ. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലാണ് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസ് പ്രതികളെ പരിശോധിച്ചത്. അരയിൽ കെട്ടുന്ന വീതികൂടിയ ബെൽറ്റിൽ പശ ഉപയോഗിച്ച് സ്വർണത്തരികളും മണലും കൂട്ടിക്കലർത്തി ഒട്ടിച്ചാണ് കടത്തിയത്. ഒരു ബെൽറ്റിന് 1.353 കിലോഗ്രാമും മറ്റൊരു ബെൽറ്റിന് 1.43 കിലോഗ്രാമും തൂക്കമുണ്ടായിരുന്നു. പ്രതികളെ ജാമ്യത്തിൽ വിട്ടു. സ്വർണത്തിന് 43.37 ലക്ഷം രൂപ കണക്കാക്കുന്നു. അതിനിടെ, തിരുച്ചി വിമാനത്താവളത്തിൽ മലേഷ്യൻ സ്വദേശി ഗാഡിബിന്ദിയുടെ പക്കൽനിന്ന് 185 ഗ്രാമി​െൻറ സ്വർണാഭരണം പിടികൂടി. ഇതിന് 5.65 ലക്ഷം രൂപ വരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.