ജ്വല്ലറിയിൽനിന്ന്​ ആഭരണം കവർന്ന തമിഴ്​നാട്​ സ്വദേശി പിടിയിൽ

പെരുമ്പടപ്പ്: ജ്വല്ലറിയിൽ ആഭരണ കവർച്ച നടത്തുന്ന സംഘത്തിെല പ്രധാനി പിടിയിൽ. തമിഴ്നാട് ശിവഗംഗ ജില്ലയിലെ മാവട്ടം ഫക്കീർ ഹസനെയാണ് (36) പുത്തൻപള്ളി പാറയിൽനിന്ന് പിടികൂടിയത്. സി.സി.ടി.വി ഇല്ലാത്ത ജ്വല്ലറികളിൽ കവർച്ച നടത്തുകയാണ് ശൈലി. ആറുമാസം മുമ്പ് പുത്തൻപള്ളി പാറയിലെ അനുഗ്രഹ ജ്വല്ലറി തുറന്ന സമയത്ത് രണ്ട് പേരെത്തി ചെറിയ മോതിരം വാങ്ങിയിരുന്നു. ജീവനക്കാരൻ പ്രദർശനത്തിനായി കൂടുതൽ ആഭരണം എടുക്കുന്നതിനിടെ മോഷണം നടത്തുകയായിരുന്നു. പെരുമ്പടപ്പ് പൊലീസ് സമീപത്തെ കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കവർച്ച നടത്തിയവരെ കണ്ടെത്താനായില്ല. കൊണ്ടോട്ടിയിലും സമാനരീതിയിൽ 15 പവൻ കവർന്നതോടെ പെരുമ്പടപ്പ് എസ്.ഐ കൊണ്ടോട്ടി പൊലീസുമായി ബന്ധപ്പെട്ടു. സി.സി.ടി.വിയിൽനിന്ന് ലഭിച്ച ഫോട്ടോയുമായി താരതമ്യം നടത്തി സംഘത്തെപ്പറ്റി ജില്ലയിൽ വ്യാപക പരിശോധന നടത്തിയിരുന്നു. വെള്ളിയാഴ്ച ഫക്കീർ ഹസൻ പാറയിലെ അനുഗ്രഹ ജ്വല്ലറിക്ക് സമീപമെത്തിയതോടെ കടയിലെ ജീവനക്കാർ പൊലീസിന് വിവരം കൈമാറുകയായിരുന്നു. എസ്.ഐ വിനോദി​െൻറ നേതൃത്വത്തിൽ പൊലീസെത്തി ചോദ്യം ചെയ്തതോടെയാണ് ജില്ലയിൽ വ്യാപകമായി കവർച്ച നടത്തുന്ന സംഘത്തിലെ തലവനെ തന്നെ പിടികൂടിയത്. കൂട്ടുപ്രതി നിസാർ രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.