കൊടും ചൂട്; വെള്ളിയാങ്കല്ല് ​െറഗുലേറ്റര്‍ കംബ്രിഡ്ജ് പ്രദേശത്തെ വെള്ളം വറ്റി

ആനക്കര: അതിശക്തമായ ചൂട് കാരണം തൃത്താല വെള്ളിയാങ്കല്ല് െറഗുലേറ്റര്‍ കംബ്രിഡ്ജ് പ്രദേശത്തെ വെള്ളവും വറ്റി. ഇതോടെ ഇവിടെനിന്നുള്ള ജലസേചനസൗകര്യവും അസ്ഥാനത്താവുകയാണ്. ഭാരതപ്പുഴയുടെ തീരപ്രദേശത്തുള്ളവർക്കും ഇപ്പോൾ ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്. പദ്ധതിപ്രദേശം മുഴുവനായി വറ്റുന്നതോടെ ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയോടൊപ്പം തൃശൂര്‍ ജില്ലയുടെ പല ഭാഗങ്ങളിലേക്കുള്ള കുടിവെള്ള പദ്ധതികളും മുടങ്ങും. വെള്ളിയാങ്കല്ല് െറഗുലേറ്ററി​െൻറ 24 ഷട്ടറുകള്‍ ജലക്ഷാമംമൂലം നവംബറില്‍തന്നെ അടച്ചതിനാല്‍ ഇതിന് താഴെയുള്ള പല കുടിവെള്ള പദ്ധതികളും നേരേത്തതന്നെ മുടങ്ങിയിരുന്നു. ജലക്ഷാമം നേരിട്ടതോടെ കുടിവെള്ള പദ്ധതിയുടെ കിണറുകള്‍ക്ക് സമീപത്തേക്ക് വെള്ളമെത്തിക്കാൻ ശ്രമങ്ങള്‍ നടന്നിരുന്നു. മുമ്പ് കടുത്ത വേനലിലും വെള്ളിയാങ്കല്ല് െറഗുലേറ്റര്‍ പ്രദേശത്ത് നിള സമൃദ്ധമായിരുന്നു. തൃശൂര്‍ ജില്ലയിലെ ചാവക്കാട്, ഗുരുവായൂര്‍, കുന്ദംകുളം നഗരസഭകൾ, അഞ്ചോളം പഞ്ചായത്തുകള്‍, പട്ടാമ്പി താലൂക്കിലെ എട്ടോളം പഞ്ചായത്തുകള്‍ എന്നിവയുടെ കുടിവെള്ള സ്രോതസ്സ് വെള്ളിയാങ്കല്ല് െറഗുലേറ്റര്‍ പ്രദേശത്തെ വെള്ളമായിരുന്നു. പട്ടാമ്പി, മുതുതല, തൃത്താല, പട്ടിത്തറ, ആനക്കര, പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികള്‍ക്കൊപ്പം പാവറട്ടി പദ്ധതിയെയും ഇത് ബാധിച്ചു. വെള്ളിയാങ്കല്ല് തടയണക്ക് താഴെ കണ്ണീര്‍ച്ചാലായി ഒഴുകുകയാണ് ഭാരതപ്പുഴ. കൊടും വേനലിലും സമൃദ്ധമായി ഒഴുകിയിരുന്ന നിള ഇന്ന് വെള്ളിയാങ്കല്ലിന് പടിഞ്ഞാറ് ഭാഗങ്ങളില്‍ പൊന്തക്കാടുകളും വന്‍ മരങ്ങളുമായിരിക്കുകയാണ്. വര്‍ഷങ്ങളായി തുടരുന്ന മണല്‍ഖനനമാണ് പുഴയെ നാശത്തി​െൻറ വക്കിലെത്തിച്ചത്. പുഴയുടെ തീരങ്ങളിലെ ൈകയേറ്റങ്ങളും പുഴവക്കിടിഞ്ഞ് മണ്ണ് നിറയുന്നതും മാലിന്യനിക്ഷേപവുമെല്ലാം വ്യാപകമായിട്ടും സംരക്ഷിക്കാന്‍ നടപടികളൊന്നുമില്ല. തടയണക്ക് താഴെ പുഴ വറ്റിയതോടെ പട്ടിത്തറ, ആനക്കര, പരുതൂര്‍ പഞ്ചായത്തുകളില്‍പ്പെട്ട നിളാതീര ഗ്രാമങ്ങള്‍ വരള്‍ച്ചയിലായി. പുഴയിലെ വെള്ളമാശ്രയിച്ച് വാഴ ഉള്‍പ്പെടെയുള്ള കൃഷി ഇറക്കിയവരും ദുരിതത്തിലായി. തൃത്താല ഗ്രാമപഞ്ചായത്ത് ബജറ്റ്: മാലിന്യ നിര്‍മാര്‍ജനത്തിന് മുന്‍ഗണന തൃത്താല: ഭവന നിർമാണത്തിനും മാലിന്യ നിർമാര്‍ജനത്തിനും മുന്‍ഗണന നല്‍കി തൃത്താല ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. ഷീ ഓട്ടോ, ഷീ ലോണ്‍ട്രി പദ്ധതികളിലൂടെ വനിതകളുടെ ക്ഷേമത്തിനും ബജറ്റ് മുന്തിയ പരിഗണന നല്‍കുന്നുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ദീപ ബജറ്റ് അവതരിപ്പിച്ചു. 17,14,10,630 രൂപ വരവും 14,95,37,000 രൂപ ചെലവും 2,18,78,630 രൂപ മിച്ചവും വരുന്ന ബജറ്റാണ് അവതരിപ്പിച്ചത്. ലൈഫ്മിഷൻ, ഐ.എ.വൈ പദ്ധതികളിലുള്‍പ്പെടുത്തി സമ്പൂര്‍ണ ഭവന നിർമാണം നടത്തും. ഹരിതകേരള മിഷനുമായി ബന്ധപ്പെടുത്തി സമ്പൂര്‍ണ മാലിന്യ നിർമാര്‍ജന പരിപാടികളും പൊതു ശുചിത്വ പദ്ധതികളും മുഴുവന്‍ വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കും. ദാരിദ്ര്യ നിർമാര്‍ജനത്തിനും കൈതൊഴില്‍ സംരംഭങ്ങള്‍ക്കും പുതിയ റോഡുകളുടെ നിർമാണത്തിനും തെരുവുവിളക്കുകളുടെ വൈദ്യുതീകരണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. ക്ഷീര വികസനം, തെങ്ങ് കൃഷി, പശു-ആട് വളര്‍ത്തല്‍, കന്നുകുട്ടി പരിപാലനം എന്നിവ പ്രോത്സാഹിപ്പിക്കാൻ നടപടി കൈക്കൊള്ളും. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് അംഗങ്ങള്‍, കൃഷി-ആരോഗ്യ വകുപ്പ് അധികൃതർ, പഞ്ചായത്ത് സെക്രട്ടറി എം.ഡി. വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.