ചെമ്പുകമ്പികൾ മോഷ്​ടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ

ഷൊർണൂർ: ചെമ്പുകമ്പികൾ മോഷ്ടിക്കുന്നത് പതിവാക്കിയ മൂന്നംഗ സംഘം പിടിയിൽ. ചെറുതുരുത്തി സ്വദേശികളായ നെടുമ്പു വിശാഖ് (23), ബംഗ്ലാവ് പറമ്പിൽ കൃഷ്ണകുമാർ (ഉണ്ണിക്കുട്ടൻ-34), കുറ്റിപ്പുറം സ്വദേശി അബ്ദുൽ റഷീദ് (29) എന്നിവരെയാണ് ഷൊർണൂർ എസ്.ഐ.എം സുജിത്തി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇന്നലെ പുലർച്ചെ കൊച്ചിൻ പാലത്തി​െൻറ സമീപത്തുനിന്ന് പിടികൂടിയത്. ഷൊർണൂർ എസ്.എം.പി ജങ്ഷനിലെയും വെട്ടിക്കാട്ടിരിയിലെയും ആക്രിക്കടകൾ പൊളിച്ച് അകത്തുകയറി ചെമ്പുകമ്പികളും തകിടുകളും മോഷണം നടത്തിയതായി പൊലീസ് പറഞ്ഞു. കൂടാതെ പഴയ കൊച്ചിൻ പാലത്തിന് സമീപത്തെ വാട്ടർ അതോറിറ്റി പമ്പ് ഹൗസിൽനിന്നും ചെറുതുരുത്തി മേച്ചേരിക്കുന്ന് പമ്പ് ഹൗസിൽനിന്നും ഇവർ മോഷണം നടത്തിയതായി തെളിഞ്ഞിട്ടുണ്ട്. എ. എസ്.ഐ രാജൻ, സി.പി.ഒമാരായ ഇസ്മയിൽ, സജി, പ്രശാന്ത്, ആൻറണി, രഞ്ജിത് എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ ഇന്നലെ വൈകീട്ട് ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.