അഗളി: മധുവിെൻറ കൊലപാതക കേസിൽ ബുധനാഴ്ച ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികളെ മുക്കാലിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. അഞ്ച് പ്രതികളെയാണ് തെളിവെടുപ്പിന് എത്തിച്ചത്. മണ്ണാർക്കാട് കോടതിയിൽനിന്ന് അഗളി സ്റ്റേഷനിലേക്ക് ഇവരെ എത്തിക്കുന്നതിനിടെ മുക്കാലിയിലെത്തിച്ച് തെളിവെടുപ്പ് നടത്തുകയായിരുന്നു. മധുവിനെ വനത്തിനുള്ളിലെ ഗുഹയിൽനിന്ന് പിടികൂടാൻ പോയ സംഘത്തിൽ ഇവരില്ലെന്ന് പൊലീസ് പറഞ്ഞു. ഗുഹയിൽനിന്ന് പിടികൂടി കൈകൾ കെട്ടി മുക്കാലിയിലെത്തിച്ച മധുവിനെ മർദിക്കുന്നതിലും ചിത്രങ്ങളും വിഡിയോയും പകർത്തിയതിലും പങ്കാളികളാണെന്ന് പൊലീസ് പറഞ്ഞു. മധുവിനെ മുക്കാലിയിലെത്തിച്ച ശേഷം ആദ്യം കൈകൾ കൂട്ടിക്കെട്ടി ഇരുത്തിയ സ്ഥലം, കെട്ടിയിട്ട ബസ് കാത്തിരിപ്പ് കേന്ദ്രം, വാഹനത്തിൽ പ്രവേശിപ്പിച്ച സ്ഥലം എന്നിവിടങ്ങളിൽ പ്രതികളെ എത്തിച്ച് തെളിവെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.