പട്ടാമ്പി: മരണക്കിണർ അഭ്യാസത്തിനിടെ കാണികൾക്കിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി വീട്ടമ്മ മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങി. മനഃപൂർവമല്ലാത്ത നരഹത്യക്ക് ബൈക്ക് ഓടിച്ചയാൾക്കെതിരെ കേസെടുത്തു. താഴെവീണ് താടിയിലും മുഖത്തും പരിക്കേറ്റ ഇയാൾ പെരിന്തൽമണ്ണ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് പട്ടാമ്പി ദേശീയോത്സവ ഭാഗമായാരംഭിച്ച എക്സിബിഷനിലെ മരണക്കിണറിൽ അപകടം നടന്നത്. വല്ലപ്പുഴ ആനക്കോട്ടിൽ മുസ്തഫയുടെ മകൾ സുഹറയാണ് (34) മരിച്ചത്. മൃതദേഹം പോലീസ് ഇൻക്വസ്റ്റിന് ശേഷം വല്ലപ്പുഴ യാറം കൊടലംകുന്ന് ജുമമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.