ഒറ്റപ്പാലം: കത്തുന്ന വെയിലിൽ ബസിന് സമീപം കാത്തുനിൽക്കുന്ന വിദ്യാർഥിനികളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കർശന നടപടികളുമായി അധികൃതർ രംഗത്തെത്തി. സ്വകാര്യ ബസ് പിടിച്ചെടുത്ത ഒറ്റപ്പാലം ആർ.ടി.ഒ ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്തു. കണ്ടക്ടർ റിയാസ്, ഡ്രൈവർ അബ്ദുൽ സുബൈർ എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. എം.വി.ഐ രമേശ്, അനൂപ് വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി. ഒറ്റപ്പാലം നഗരസഭ സ്റ്റാൻഡിൽ തിങ്കളാഴ്ചയാണ് സംഭവം. വീട്ടിലേക്ക് പോകാൻ സ്റ്റാൻഡിലെത്തിയ വിദ്യാർഥിനികളെ ബസിൽ കയറ്റാതെ പുറത്ത് വരിനിർത്തുകയായിരുന്നു. സൂര്യാതപ ഭീഷണി പോലും നിലനിൽക്കെ, പൊള്ളുന്ന വെയിലിൽ കുട്ടികൾ നിൽക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത്. ആർ.ടി.ഒ പിടിച്ചെടുത്ത സ്വകാര്യബസ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.