വട്ടപ്പാറയിലെ അപകടങ്ങൾ: സർവകക്ഷി യോഗം ചേർന്നു

വളാഞ്ചേരി: വട്ടപ്പാറയിലെ അപകടങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വളാഞ്ചേരിയിൽ സർവകക്ഷി യോഗം ചേർന്നു. കഴിഞ്ഞ ദിവസം വട്ടപ്പാറയിൽ കണ്ടെയ്നർ ലോറി ഓട്ടോക്ക് മുകളിൽ മറിഞ്ഞ് മൂന്നുപേർ മരിച്ച പശ്ചാത്തലത്തിലായിരുന്നു യോഗം. നഗരസഭ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന, സി.എച്ച്. അബൂ യുസുഫ് ഗുരുക്കൾ (മുസ്ലിം ലീഗ്), വി.പി. സക്കറിയ (സി.പി.എം), പറശേരി അസൈനാർ (കോൺഗ്രസ്), അഷ്റഫലി കാളിയത്ത് (സി.പി.ഐ), പി.പി. ഗണേശൻ (ബി.ജെ.പി), ഡോ. എൻ. മുഹമ്മദലി (ഐ.എം.എ), ടി.എം. പത്മകുമാർ (വ്യാപാരി വ്യവസായി ഏകോപന സമിതി), കെ.എം. അബ്ദുൽ ഗഫൂർ, ടി.പി. അബ്ദുൽ ഗഫൂർ, ഹുസൈൻ, സലാം വളാഞ്ചേരി, കെ.പി. ശങ്കരൻ, അഷ്റഫ് അമ്പലത്തിങ്ങൽ, സി. രാമകൃഷ്ണൻ, ഷംസു നടക്കാവിൽ, റബിയ മുഹമ്മദ്കുട്ടി തുടങ്ങിയവർ സംസാരിച്ചു. വിവിധ സംഘടന പ്രതിനിധികൾ, വട്ടപ്പാറ നിവാസികൾ, നാട്ടുകാർ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു. CAPTION വട്ടപ്പാറയിലെ അപകടങ്ങൾക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് വളാഞ്ചേരിയിൽ ചേർന്ന സർവകക്ഷി യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന സംസാരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.