ആദിവാസി യുവാവി​െൻറ മരണം: നാട്ടുകാർ പ്രത്യക്ഷ സമരത്തിന്​

അരീക്കോട്: കക്കാടംപൊയിൽ കരിമ്പ് പട്ടികവർഗ കോളനിയിലെ ആദിവാസി യുവാവ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ കോളനിവാസികളായ നാട്ടുകാർ പ്രത്യക്ഷ സമരത്തിലേക്ക്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് കർമസമിതി രൂപവത്കരിക്കുകയാണ് നാട്ടുകാർ. താമരശ്ശേരി ഡിവൈ.എസ്.പിക്കാണ് അന്വേഷണച്ചുമതല. സുരേഷി​െൻറ ബന്ധുക്കളിൽ നിന്ന് പൊലീസ് മൊഴി എടുത്തിട്ടുണ്ട്. ഫോറൻസിക് പരിശോധന നടത്തണമെന്നും പൊലീസ് വിവേചനപരമായാണ് പെരുമാറിയതെന്നും സുരേഷി​െൻറ ബന്ധുക്കളും നാട്ടുകാരും പറയുന്നു. ബന്ധുക്കൾ ജില്ല കലക്ടറെ കണ്ട് പരാതി ബോധ്യപ്പെടുത്തിയിട്ടുണ്ട്. വീണ്ടും പോസ്റ്റ്മോർട്ടം ആവശ്യമെങ്കിൽ സമ്മതമാണെന്നും ബന്ധുക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.