കരിപ്പൂരിൽ പരിസ്ഥിതി പഠന സംഘമെത്തി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ എയർപോർട്ട് അതോറിറ്റി ആസ്ഥാനത്തുനിന്ന് പരിസ്ഥിതി പഠന സംഘമെത്തി. മലകൾ, കുന്നുകൾ, അടിവാരം, മരങ്ങൾ തുടങ്ങിയ തടസ്സങ്ങളെക്കുറിച്ച് പഠിക്കാനാണ് എയർപോർട്ട് അതോറിറ്റി അസി. ജനറൽ മാനേജർ ഷെറാവത്തി​െൻറ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം കരിപ്പൂരിലെത്തിയത്. മൂന്നുഭാഗവും മലകളാൽ ചുറ്റപ്പെട്ട കോഴിക്കോട് വിമാനത്താവളത്തിൽ പൈലറ്റുമാർക്ക് നൽകുന്ന ഒബ്സ്ട്രക്ഷൻ ലൈറ്റുകൾ, സോളാർ ലൈറ്റുകൾ, ലീഡ് ഇൻ ലൈറ്റുകൾ എന്നിവയുടെ കാര്യക്ഷമതയും കൃത്യതയും സംഘം വിലയിരുത്തും. സംഘം ഒരാഴ്ച കരിപ്പൂരിലുണ്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.