ശിരുവാണിയിലെ താൽക്കാലിക തടയണക്കെതിരെ തമിഴ് രാഷ്​ട്രീയ പാർട്ടികളുടെ പ്രതിഷേധം

അഗളി: അട്ടപ്പാടി ശിരുവാണി പുഴയിൽ കുടിവെള്ളത്തിനായി താൽക്കാലിക തടയണ നിർമിച്ചതിനെതിരെ തമിഴ്‌നാട്ടിൽ രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധം. കോയമ്പത്തൂർ-ആനക്കട്ടി റോഡിലാണ് ഡി.എം.കെ, കോൺഗ്രസ്, പെരിയോർ ദ്രാവിഡ കഴകം, എസ്.ഡി.പി.ഐ എന്നീ പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നത്. ആനക്കട്ടിക്ക് സമീപമുള്ള തമിഴ്‌നാട് പൊലീസി‍​െൻറ ചെക്ക്പോസ്റ്റിൽ പ്രതിഷേധക്കാരെ തടയാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. തുടർന്ന് കേരള അതിർത്തിക്ക് 50 മീറ്റർ അകലെ ബാരിക്കേഡുകൾ ഉപയോഗിച്ച് തമിഴ്‌നാട് പൊലീസ് സമരക്കാരെ തടഞ്ഞ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സിങ്കനെല്ലൂർ എം.എൽ.എ കാർത്തിക്, ജില്ല കോൺഗ്രസ് പ്രസിഡൻറുമാരായ വി.എം.സി. മനോഹരൻ, മയൂര ജയചന്ദ്രൻ, ഡി.എം.കെ നേതാവ് വൈ. സുരേന്ദ്രൻ, പി.ഡി.കെ ജില്ല പ്രസിഡൻറ് കെ. രാമകൃഷ്ണൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ജലവിഭവ വകുപ്പി‍​െൻറ സഹകരണത്തിൽ അഗളി ഗ്രാമപഞ്ചായത്ത് ശിരുവാണി പുഴയിൽ താൽക്കാലിക തടയണ നിർമിച്ചത്. വിഷയത്തിൽ കേരളത്തിന് അനുകൂലമായി കാവേരി ൈട്രബ്യൂണലി‍​െൻറയും സുപ്രീം കോടതിയുടെയും വിധിയുണ്ടായിരുന്നു. വിധിപ്രകാരം 6.4 ടി.എം.സി വെള്ളം അട്ടപ്പാടിയിലെ ശിരുവാണി, ഭവാനി പുഴകളിൽ നിന്ന് കേരളത്തിന് അവകാശപ്പെട്ടതാണ്. എന്നാൽ, ഇത് നേടിയെടുക്കാനുള്ള ശ്രമങ്ങൾ പോലും കേരളത്തി‍​െൻറ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.