ഡയറക്ടറുടെ തസ്​തിക സൃഷ്​ടിക്കാൻ തീരുമാനം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇൻറഗ്രേറ്റഡ് മെഡിക്കല്‍ സയന്‍സസില്‍ (പാലക്കാട് മെഡിക്കല്‍ കോളജ്) ഡയറക്ടറുടെ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയ​െൻറ ആഭിമുഖ്യത്തിൽ ചേർന്ന മന്ത്രിസഭ യോഗമാണ് തീരുമാനമെടുത്തത്. സർക്കാറി​െൻറ രണ്ടാംവാർഷികം പാലക്കാട്: എല്‍.ഡി.എഫ് മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നതിനുള്ള പരിപാടി തയാറാക്കാന്‍ സാംസ്കാരിക മന്ത്രി എ.കെ. ബാലന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതി രൂപവത്കരിക്കും. ലോക ജലദിനം മാര്‍ച്ച് 22-ന് വിവിധ പരിപാടികളോടെ ആചരിക്കാനും തീരുമാനിച്ചു. ബിശ്വനാഥ് സിന്‍ഹക്ക് തുറമുഖ വകുപ്പി​െൻറ അധിക ചുമതല പാലക്കാട്: പൊതുഭരണ വകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹക്ക് തുറമുഖ വകുപ്പി‍​െൻറ അധിക ചുമതല നല്‍കാന്‍ തീരുമാനിച്ചു. റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യനാണ് ഇപ്പോള്‍ തുറമുഖ വകുപ്പ് കൈകാര്യം ചെയ്യുന്നത്. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പി​െൻറ സ്പെഷല്‍ സെക്രട്ടറിയായി കെ. ഗോപാലകൃഷ്ണഭട്ടിനെ നിയമിക്കാന്‍ തീരുമാനിച്ചു. ബിശ്വനാഥ് സിന്‍ഹയാണ് ഇപ്പോള്‍ ഈ വകുപ്പി​െൻറ സെക്രട്ടറി. ദേശീയ സമ്പാദ്യവകുപ്പ് ഡയറക്ടര്‍ ആയി വി.എം. പ്രസന്നയെ നിയമിക്കാന്‍ തീരുമാനിച്ചു. ഇപ്പോല്‍ അഡീഷനല്‍ ഡയറക്ടര്‍ ആണ് പ്രസന്ന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.