ഒറ്റപ്പാലം: മോദിയുടെ ഭരണത്തിൽ കുത്തകകൾക്കും കൊള്ളക്കാർക്കും സുവർണ കാലമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ. കരീം. പഞ്ചാബ് നാഷണൽ ബാങ്ക് അധികൃതരുടെയും കേന്ദ്രസർക്കാരിെൻറയും തെറ്റായ നടപടികൾക്കെതിരെ സ്വതന്ത്ര കർഷക സംഘം പാലക്കാട് ജില്ല കമ്മിറ്റി ഒറ്റപ്പാലം പഞ്ചാബ് നാഷണൽ ബാങ്ക് ശാഖയിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും ഉദ്ഘാടനം ചെയ്ത് സംസരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര കർഷക സംഘം ജില്ല പ്രസിഡൻറ് എം. മമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് ജില്ല പ്രസിഡൻറ് കളത്തിൽ അബ്ദുല്ല, മരക്കാർ മാരായമംഗലം, പി.എ. തങ്ങൾ, എം.എം. ഹമീദ്, അഡ്വ. മുഹമ്മദലി മാറ്റാംതടം, കെ. ഹംസ എന്നിവർ സംസാരിച്ചു. കെ.ടി.എ. ലത്തീഫ് സ്വാഗതവും പി.പി. മുഹമ്മദ് കാസിം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.