കുഴൽമന്ദം: നെല്ല് സംഭരണത്തിന് സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തുമെന്ന സർക്കാർ തീരുമാനം നടപ്പാക്കുന്നതിൽ അനിശ്ചിതത്വം. സപ്ലൈകോയുടെ സംഭരണത്തിനുള്ള കാലതാമസവും തുക നൽകുന്നതിലെ അനിശ്ചിതത്വവുമാണ് സംഭരണത്തിന് സംഘങ്ങളെ പങ്കാളിയാക്കാനുള്ള തീരുമാനത്തിന് കാരണം. എന്നാൽ, തീരുമാനമെടുത്ത് ഒരുമാസം പിന്നിട്ടിട്ടും അനിശ്ചിതത്വം ബാക്കിനിൽക്കുന്നതിനാൽ സംഭരണം ഇഴഞ്ഞു നീങ്ങുകയാണ്. ഫെബ്രുവരി ആദ്യവാരം ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലെ സഹകരണ ബാങ്ക്, സപ്ലൈകോ, മില്ലുടമ സംഘടന ഭാരവാഹികൾ, ഇതുമായി ബന്ധപ്പെട്ട ജീവനക്കാർ എന്നിവരുടെ യോഗം ചേർെന്നങ്കിലും വ്യക്തമായ തീരുമാനം ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇതുമായി ബന്ധപ്പെട്ട് സർക്കാർ നിയമിച്ച ഭക്ഷ്യവകുപ്പ് സെക്രട്ടറിയുടെ റിപ്പോർട്ട് സമർപ്പിച്ച ശേഷം ജില്ലയിൽ വീണ്ടും യോഗം വിളിച്ച് തീരുമാനം ഉണ്ടാക്കാമെന്നായിരുന്നു ധാരണ. എന്നാൽ, ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് യോഗം ചേർന്നെങ്കിലും പാലക്കാട്ട് യോഗം ചേർന്നിട്ടില്ല. സഹകരണ വകുപ്പിനും വ്യക്തമായ നിർദേശം ലഭിച്ചിട്ടില്ല. അതേസമയം, ജില്ലയിലെ പടിഞ്ഞാറൽ താലൂക്കുകളിൽ കൊയത്ത് അവസാനിച്ചു. ഇപ്പോൾ ആലത്തൂർ, പാലക്കാട് താലൂക്കുകളിലെ കൊയ്ത്ത് സജീവമാണ്. ഏതാനും ആഴ്ച കഴിഞ്ഞാൽ ചിറ്റൂർ താലൂക്കിലും കൊയ്ത്ത് ആരംഭിക്കും. വിളെവടുപ്പ് തുടങ്ങി പകുതി പിന്നിട്ടിട്ടും സപ്ലൈകോ സംഭരണം ഇഴഞ്ഞുനീങ്ങുകയാണ്. പ്രതീക്ഷയോടെ കാത്തിരുന്ന സംഘങ്ങളുടെ പങ്കാളിത്തം വൈകുന്നത് കർഷകർക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.