കൊണ്ടോട്ടി: രേഖകളില്ലാതെ വാഹനത്തിൽ കടത്താൻ ശ്രമിച്ച 70 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ. മൊറയൂര്‍ വാലഞ്ചേരി പാറേക്കുത്ത് കാട്ടുപരുത്തി മുഹമ്മദ് ബഷീർ (48), കിഴിശ്ശേരി തവനൂര്‍ പേങ്ങാട്ടില്‍ സല്‍മാനുല്‍ ഫാരിസ് (27) എന്നിവരെയാണ് കൊേണ്ടാട്ടി പൊലീസ് പിടികൂടിയത്. ബംഗളൂരു, മംഗലാപുരം, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കുഴല്‍പ്പണ ഇടപാട് നടത്തുന്ന സംഘത്തിലുള്ളവരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ െഎക്കരപ്പടിക്ക് സമീപം പതിനൊന്നാം മൈലിൽ വാഹനപരിശോധനക്കിടെയാണ് ഇരുവരും പിടിയിലായത്. ജില്ല പൊലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റക്ക് ലഭിച്ച വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മംഗലാപുരത്തുനിന്ന് പണവുമായി വരുന്നതിനിടെയാണ് അറസ്റ്റ്. കാറിെൻറ പിന്‍സീറ്റിനടിയില്‍ പ്രത്യേകം തയാറാക്കിയ അറയിലായിരുന്നു പണം. അഞ്ച് ലക്ഷം രൂപയുടെ 14 കെട്ടുകളായിട്ടായിരുന്നു വാഹനത്തിൽ ഒളിപ്പിച്ചത്. രണ്ട് മാസത്തോളമായി സംഘത്തിലുള്ളവർ നിരീക്ഷണത്തിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇരുവരെയും പിന്നീട് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. തുടരന്വേഷണത്തിനായി വിശദാംശങ്ങൾ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, ആദായ നികുതി വകുപ്പ് എന്നിവർക്ക് ൈകമാറും. മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തിലിെൻറ നേതൃത്വത്തില്‍ കൊണ്ടോട്ടി ഇൻസ്പെക്ടർ എം. മുഹമ്മദ് ഹനീഫ, എസ്.െഎ രജ്ഞിത്ത്, അഡീഷനൽ എസ്.െഎ അബ്ദുൽ മജീദ്, എ.എസ്.ഐ സുലൈമാന്‍, സി.പി.ഒമാരായ രതീഷ്, തൗഫീഖുല്ല, മുബാറക്, സെയ്ദ് ഫസലുല്ല, അബ്ദുൽ ജബ്ബാര്‍ എന്നിവരടങ്ങുന്ന സംഘവും ഷാഡോ പൊലീസുമാണ് പണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.