മഞ്ചേരി: വിരമിച്ച അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും കഴിഞ്ഞവർഷം ഒാണത്തോടനുബന്ധിച്ച് നൽകിയ പ്രത്യേക ധനസഹായത്തിലെ പകുതിതുക സർക്കാർ തിരികെ ക്ഷേമനിധി ബോർഡിന് നൽകി. അംഗൻവാടി വർക്കേഴ്സ് ആൻഡ് ഹെൽപേഴ്സ് ക്ഷേമനിധി ബോർഡ് ആയിരം രൂപ വീതമാണ് വിതരണം ചെയ്തിരുന്നത്. സംസ്ഥാനത്താകെ 80.07 ലക്ഷം രൂപയാണ് ചെലവായതെന്നും ആനുപാതികവിഹിതം നൽകണമെന്നും ബോർഡ് സർക്കാറിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ചെലവായ തുകയുടെ 50 ശതമാനമായ 40 ലക്ഷം രൂപ നൽകാനാണ് ഉത്തരവ്. ഈ തുക ക്ഷേമനിധി ബോർഡിെൻറ അക്കൗണ്ടിലേക്ക് മാറ്റി വനിത-ശിശുക്ഷേമ വകുപ്പ് അഡീഷനൽ സെക്രട്ടറി കെ.എം. ലീലാമണിയാണ് ഉത്തരവിറക്കിയത്. ഒാണത്തിനുമുമ്പ് വിരമിച്ച അംഗൻവാടി ജീവനക്കാർക്ക് അധിക പെൻഷനായി പ്രഖ്യാപിച്ച തുക ക്ഷേമനിധി ബോർഡിനോട് നൽകാൻ ആവശ്യപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.