ആയുർവേദ കോളജ്​ ശതാബ്​ദി: 'ശതപഥ'ത്തിന് തുടക്കം

കോട്ടക്കല്‍: ആയുര്‍വേദ കോളജി​െൻറ ശതാബ്ദിയാഘോഷ ഭാഗമായി ഒരാഴ്ച നീളുന്ന 'ശതപഥ'ത്തിന് തുടക്കമായി. 'വൈദ്യത്തി​െൻറ എഴുത്ത്' കേരളീയ വൈദ്യസാഹിത്യ പ്രദർശനത്തി​െൻറയും 'കോളജി​െൻറ 100 വര്‍ഷത്തെ ചരിത്രം' ഫോട്ടോ പ്രദര്‍ശനത്തി​െൻറയും ഉദ്ഘാടനത്തോടെയായിരുന്നു തുടക്കം. ആര്യവൈദ്യശാല ധര്‍മാശുപത്രി സൂപ്രണ്ട് ഡോ. പി. ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ആയുര്‍വേദ കോളജ് പ്രിന്‍സിപ്പൽ ഡോ. പി.ഇ. പ്രേമ അധ്യക്ഷത വഹിച്ചു. ഡോ. പി. മാധവന്‍കുട്ടി, ഡോ. കെ.കെ. ബിന്ദു, ഡോ. ഉമാ കാര്‍ത്തിക്ക്, ഡോ. വി.ആർ. സുബിന്‍ എന്നിവര്‍ സംസാരിച്ചു. ആയുര്‍വേദത്തി​െൻറ താളിയോലകള്‍, കൈയെഴുത്ത് പ്രതികള്‍ എന്നിവ മുതല്‍ ഇന്ന് ലഭ്യമല്ലാത്ത പുസ്തകങ്ങളുടെ പ്രദര്‍ശനമാണ് നഗരിയിലുള്ളത്. ഉച്ചക്ക് ശേഷം നടന്ന പൊതുചര്‍ച്ചയില്‍ ഡോ. എം. സിജിന്‍, ഡോ. വി.ജി. ഉദയകുമാര്‍, ഡോ. കെ.എസ്. ദിനേശ്, ഡോ. പി.കെ. കൃഷ്ണദാസ്, ഡോ. നബീല്‍ ഹാരിസ്, ഡോ. നജ്മാമോൾ തുടങ്ങിയവര്‍ പങ്കെടുത്തു. ആരോഗ്യനികേതനം സിനിമ പ്രദര്‍ശനവും നടന്നു. കോട്ടക്കല്‍ നൂപുരയുടെ 'കരുണ' നൃത്ത സംഗീതനാടകം അരങ്ങേറി. ചൊവ്വാഴ്ച കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് നടക്കുന്ന സെമിനാർ നടൻ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.