ചെങ്ങന്നൂരിൽ ത്രിപുര ആവർത്തിക്കും -കുമ്മനം തിരൂർ: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സി.പി.എമ്മും കോൺഗ്രസും കൂട്ടുകെട്ടുണ്ടാക്കിയാൽ പോലും എൻ.ഡി.എ സ്ഥാനാർഥി വിജയിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ. തിരൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിപുരയിൽ സി.പി.എം പരാജയപ്പെടാനുള്ള കാരണം കോൺഗ്രസുമായുള്ള ബന്ധം നിഷേധിച്ചതിനാലാണെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന സി.പി.എം-കോൺഗ്രസ് അവിശുദ്ധ ബാന്ധവത്തിെൻറ തെളിവാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ മികച്ച പ്രകടനം കേരളത്തിലും ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.