ബസിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

കുഴൽമന്ദം: ദേശീയപാത കണ്ണാടി കാഴ്ചപറമ്പിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. കിണാശ്ശേരി പരപ്പന ജമാലുദ്ദീൻ (34) എന്നയാൾക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു അപകടം. അപകടത്തിൽ ബൈക്ക് ബസിനടിയിൽപ്പെട്ടു. കണ്ണാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളെ വിദഗ്ധ ചികിത്സക്കായി കോയമ്പത്തൂരിലേക്ക് മാറ്റി. ചന്ദ്രനഗർ ഭാഗത്തുനിന്ന് കുഴൽമന്ദം ഭാഗത്തേക്ക് വരുകയായിരുന്നു. റോഡ് ഉപരോധിച്ചു കൊല്ലങ്കോട്: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ റോഡ് ഉപരോധിച്ചു. മംഗലം-ഗോവിന്ദാപുരം റോഡ്, ചിറ്റൂർ-നെന്മാറ റോഡ് എന്നിവയാണ് ഉപരോധിച്ചത്. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. സൈൻ അധ്യക്ഷത വഹിച്ചു. രാവിലെ 9.30ഓടെ ആരംഭിച്ച ഉപരോധസമരം 15 മിനിറ്റിനകം അവസാനിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.